| Friday, 26th February 2021, 8:33 pm

ഒരു ബോക്‌സറുടെ ആബ്‌സ്, എന്തിനും പോന്ന ധൈര്യമുള്ള ചെറുപ്പക്കാരന്‍; രാഹുലിനെ അഭിനന്ദിച്ച് വിജേന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശന വേളയിലെടുത്ത ചിത്രങ്ങളെ പ്രശംസിച്ച് ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്.

മത്സ്യത്തൊഴിലാളികളെ കാണാനെത്തിയ രാഹുല്‍ തൊഴിലാളികളോടൊപ്പം കടലില്‍ പോകുകയും പിന്നീട് കടലിലേക്ക് ചാടിയതും വാര്‍ത്തയായിരുന്നു.

ഈ സമയത്ത് എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിജേന്ദര്‍ സിംഗ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു ബോക്‌സറുടെ ആബ്‌സ്. എന്തിനും പോന്ന ധൈര്യമുള്ള ചെറുപ്പക്കാരന്‍. ജനങ്ങളുടെ നേതാവ്’, വിജേന്ദര്‍ ട്വിറ്ററിലെഴുതി.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഹുലിന്റെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

എല്‍.ഡി.എഫ് സര്‍ക്കാരിന് കിട്ടുന്ന സ്വീകാര്യത പ്രതിപക്ഷനിരയില്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും തുടര്‍ന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ഓരോ സാധാരണക്കാരോടും ഒപ്പം സമയം ചെലവഴിക്കുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.

രാഹുലിന്റെ മണ്ഡലത്തില്‍ എന്താണ് സംഭവിച്ചതെന്നെങ്കിലും തിരക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകര്‍ന്നടിഞ്ഞതെന്ന് അന്വേഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Vijender Singh’s Tweet About Rahul Gandhi

Latest Stories

We use cookies to give you the best possible experience. Learn more