മഹാരാഷ്ട്ര: ലണ്ടന്‍ ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വീജേന്ദ്രര്‍ വിവാദങ്ങളുടെ പിടിയില്‍. എന്നാല്‍ വിവാദത്തിന് തുടക്കമിട്ടുത് വീജേന്ദ്രര്‍ അല്ലെന്നുമാത്രം.[]
വിജേന്ദറിനെ അപമാനിച്ചതിന്റെ പേരില്‍ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ പ്രസിഡന്റും തമ്മിലാണ് വാക്‌പോര്.
ചണ്ഡീഗഡില്‍ കഴിഞ്ഞ വ്യാഴാഴ്ച ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് നല്‍കിയ അനുമോദന ചടങ്ങിലാണ് വിവാദങ്ങളുടെ തുടക്കം. വിനോദ യാത്രകളൊക്കെ നിര്‍ത്തി ബോക്‌സിങ്ങില്‍ ശ്രദ്ധിക്കാന്‍ വിജേന്ദറിനോട് ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ ഹൂഡ ആവശ്യപ്പെടുകയായിരുന്നു.
മോഡലിങ്ങിനും ടി.വി ഷോകള്‍ക്കും താരം അമിത പ്രാധാന്യം നല്‍കുന്നെന്നും അതിനാലാണ് ലണ്ടനിലെ പ്രകടനം മോശമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഈ വിവാദത്തില്‍ കലിപൂണ്ട ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ പ്രസിഡന്റ് അഭയ് ചൗട്ടാല മുഖ്യമന്ത്രി ഭൂപിന്ദര്‍ വിജേന്ദറിനെ പരസ്യമായി അപമാനിച്ചെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
ഇന്ത്യയിലെ ഒരു കായിക വിഭാഗത്തിന്റെയും തലപ്പത്തിരിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷമാണ് ഹരിയാന മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്ന് ചൗട്ടാല ആരോപിച്ചു. ഇന്ത്യക്കായി ഒളിമ്പിക്‌സ് വെങ്കലം നേടിയ താരത്തെക്കുറിച്ചുള്ള പ്രതികരണം ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ ബോക്‌സര്‍മാരെ അപമാനിക്കുകയാണ് ഹൂഡ ചെയ്തത്.
ഹരിയാനയിലെ ബോക്‌സിങ് താരങ്ങള്‍ക്കായി യാതൊന്നും ചെയ്യാത്ത മുഖ്യമന്ത്രി ഇത്തരം പരാമര്‍ശം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്നെ കുറിച്ചുള്ള ഈ ആരോപണ പ്രത്യാരോപണങ്ങളില്‍ ഒരക്ഷരം പോലും മിണ്ടാതിരിക്കുകയാണ് വീജേന്ദര്‍.
മുഖ്യമന്ത്രി പറയുന്ന വിനോദയാത്ര ഏതാണെന്ന് തനിക്കറിയില്ലെന്ന് മാത്രമായിരുന്നു ഇന്ത്യന്‍ ബോക്‌സറുടെ പ്രതികരണം.