| Sunday, 12th November 2017, 9:30 pm

'കേരളത്തിനുള്ളത് മികച്ച ഭരണാധികാരി; കേരളത്തിലെ ഇടത് സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക'; പിണറായിയെ പുകഴ്ത്തി വിജയിയുടെ അച്ഛന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ഇടത് സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയെന്ന് സംവിധായകനും നടന്‍ വിജയിയുടെ പിതാവുമായ എസ്.എ.ചന്ദ്രശേഖരന്‍. “കേരളസര്‍ക്കാര്‍ നിരവധി നല്ലകാര്യങ്ങളാണ് ചെയ്യുന്നത്. അപകടത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഏര്‍പ്പെുത്തിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. കേരളത്തിലെ ഭരണം മികച്ച രീതിയിലാണ്”. മുഖ്യമന്ത്രിയെ പുകഴ്ത്തി ചന്ദ്രശേഖരന്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നികുതി പരിഷ്‌കരണം രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും ബാധിച്ചെന്നും ഇന്ത്യക്കാരെല്ലാം ജി.എസ്.ടി.യുടെ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍.


Also Read: ‘ധോണിയെ മാറ്റി നിര്‍ത്തി സംസാരിക്കണം’; കോഹ്‌ലിയ്ക്ക് ഉപദേശവുമായി ഗാംഗുലി


വിജയിയുടെ മെര്‍സല്‍ സിനിമയില്‍ ജി.എസ്.ടിയെക്കുറിച്ച് ഇല്ലാത്തതൊന്നും പറയുന്നില്ല. യഥാര്‍ത്ഥത്തില്‍ വ്യാജപ്രചരണങ്ങള്‍ സിനിമയ്ക്ക് ഗുണം ചെയ്തെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

“വിജയിയുടെ രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് അറിയില്ല. സിനിമ എന്നത് കുടുംബം തന്നെയാണ്. കമല്‍ഹാസന്‍ ഞങ്ങളുടെ സിനിമ കുടുംബത്തിലെ അംഗമാണ്. തമിഴ് രാഷ്ട്രീയത്തില്‍ മാറ്റം വരേണ്ടതുണ്ട്. തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും അഴിമതി കൂടുമ്പോള്‍ കേരളത്തില്‍ അങ്ങനൊരു അവസ്ഥയില്ല”. കേരളത്തിലെ ഇടത് സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രിക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more