| Friday, 27th September 2024, 7:56 am

വയസ്സന്‍ വേഷങ്ങളോട് എന്താണിത്ര താത്പര്യമെന്ന് മമ്മൂക്ക ഒരിക്കല്‍ എന്നോട് ചോദിച്ചിട്ടുണ്ട്: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. നാടകരംഗത്ത് നിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന വിജയരാഘവന്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തന്റേതായ ഒരു ശൈലി കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു. മലയാളത്തിന്റെ നാടകാചാര്യന്മാരില്‍ ഒരാളായ എന്‍. എന്‍. പിള്ളയുടെ മകനാണ് വിജയ രാഘവന്‍.

തനിക്ക് വയസ്സന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്ന് മമ്മൂട്ടിയോട് പറഞ്ഞെന്ന് പറയുകയാണ് വിജയരാഘവന്‍. വെനീസിലെ വ്യാപാരി എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ് മമ്മൂട്ടിയോട് ഇക്കാര്യത്തെ കുറിച്ച് പറയുന്നതെന്നും ആ ചിത്രത്തില്‍ തനിക്കൊരു വയസ്സന്‍ വില്ലന്‍ വേഷമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയസന്‍ വേഷമാണ് ചെയ്യാന്‍ താത്പര്യമെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇത്രക്ക് താത്പര്യമെന്ന് മമ്മൂട്ടി തിരിച്ച് ചോദിച്ചെന്നും വയസ്സന്‍ വേഷങ്ങളെല്ലാം ചെയ്യാന്‍ ഇനിയും സമയമുണ്ടല്ലോ എന്ന് മമ്മൂട്ടി പറഞ്ഞെന്നും വിജയരാഘവന്‍ പറയുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയുടെ അച്ഛനായിട്ട് അഭിനയിക്കണം എന്ന പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എം കേരളയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയോട് ഒരു ദിവസം ഞാന്‍ പറഞ്ഞു എനിക്ക് തന്റെ അച്ഛനായിട്ട് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന്. ഒന്ന് പോടോയെന്നാണ് മമ്മൂട്ടി അതിന് മറുപടിയായിട്ട് പറഞ്ഞത്. അതെന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. വെനീസിലെ വ്യാപാരിയില്‍ അഭിനയിച്ച് കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ ഇക്കാര്യം പറയുന്നത്.

ആ സിനിമയില്‍ എനിക്കൊരു വയസ്സന്‍ വേഷമാണ്, ഒരു വില്ലന്‍. അപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ മമ്മൂസ് എന്നാണ് വിളിക്കുന്നത്. മമ്മൂസ് എന്റെ അടുത്ത് ചോദിച്ചു, ഇയാള്‍ക്ക് ഈ വയസ്സന്‍ വേഷം ചെയ്യാന്‍ എന്താണിത്രക്ക് താത്പര്യമെന്ന്. വയസ്സന്‍ വേഷമൊക്കെ പിന്നെ ചെയ്യാം. ഇപ്പോള്‍ ഈ വയസ്സന്‍ വേഷം ചെയ്യേണ്ട കാര്യമെന്താണ് എന്നദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് ഇഷ്ടമായിട്ടാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെ മമ്മൂസിന്റെ അച്ഛനായിട്ട് അഭിയനയിക്കണം എന്നുള്ളതാണ്. അദ്ദേഹം അത് കേട്ട് ചിരിച്ചു,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan Talks About Mammootty

We use cookies to give you the best possible experience. Learn more