Entertainment
മോഹന്‍ലാലും ഞാനും മുകേഷുമെല്ലാം ഒരേപോലെ കൊടൂര വില്ലന്മാരാണ് ആ ചിത്രത്തില്‍: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 06, 02:30 am
Thursday, 6th March 2025, 8:00 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു.

പിന്‍നിലാവിലെല്ലാം ഞാനും മോഹന്‍ലാലും മുകേഷുമെല്ലാം ഒരേപോലെ കൊടൂര വില്ലന്മാരാണ് – വിജയരാഘവന്‍

നാടകങ്ങളിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് വിജയരാഘവന്‍. ഇപ്പോള്‍ നാടകത്തില്‍ നിന്ന് മാറി മുഴുവന്‍ നേരവും സിനിമ നടന്‍ ആയതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. 1983ലാണ് താന്‍ ആദ്യത്തെ സിനിമയില്‍ അഭിനയിക്കുന്നതെന്നും അതിന് ശേഷവും നാടകാഭിനയം തുടര്‍ന്നിരുന്നുവെന്നും വിജയരാഘവന്‍ പറയുന്നു.

ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് ആദ്യമായി 100 ദിവസം സിനിമ ഓടിയതിനുള്ള മൊമെന്റോ തനിക്ക് ലഭിക്കുന്നതെന്നും പിന്‍നിലാവ് എന്ന സിനിമയില്‍ താനും മോഹന്‍ലാലും മുകേഷും ഒരുപോലെ വില്ലന്മാരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുള്‍ ടൈം സിനിമ എന്ന രീതിയിലേക്ക് മാറിയത് ന്യൂ ഡെല്‍ഹിക്ക് ശേഷമാണ് – വിജയരാഘവന്‍

ന്യൂ ഡെല്‍ഹി എന്ന സിനിമക്ക് ശേഷമാണ് നാടകം ഉപേക്ഷിച്ച് സിനിമയില്‍ മാത്രം ശ്രദ്ധിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു. ക്യൂ സ്‌റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’83 ലാണ് ഞാന്‍ ആദ്യത്തെ സിനിമയില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞും ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. അത് കഴിഞ്ഞ് ആന, പി. സി 369, പിന്‍നിലാവ്, ഈ ശബ്ദം ഇന്നത്തെ ശബ്ദം തുടങ്ങിയ സിനിമകളിലെല്ലാം ഞാന്‍ അഭിനയിച്ചു.

ആദ്യമായി നൂറ് ദിവസം ഓടിയ സിനിമയുടെ മൊമെന്റോ എനിക്ക് കിട്ടുന്നത് ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന സിനിമയിലൂടെയാണ്

ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന സിനിമയിലെല്ലാം ഞാന്‍ മെയിന്‍ വില്ലനാണ്. പിന്‍നിലാവിലെല്ലാം ഞാനും മോഹന്‍ലാലും മുകേഷുമെല്ലാം ഒരേപോലെ കൊടൂര വില്ലന്മാരാണ്. ആദ്യമായി നൂറ് ദിവസം ഓടിയ സിനിമയുടെ മൊമെന്റോ എനിക്ക് കിട്ടുന്നത് ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്ന സിനിമയിലൂടെയാണ്. അന്ന് ഞാന്‍ സിനിമാ നടന്‍ ആയി.

എന്നാലും എന്റെ നാടകാഭിനയം നിര്‍ത്തിയിട്ടില്ലായിരുന്നു. എന്നാല്‍ ന്യൂ ഡെല്‍ഹി എന്ന സിനിമക്ക് ശേഷം അടുപ്പിച്ചടുപ്പിച്ച് സിനിമകള്‍ വന്നു. അതിന് മുമ്പും സിനിമകള്‍ ഉണ്ടായിരുന്നു. രണ്ടോ നാലോ എന്ന രീതിയില്‍ എല്ലാം. പക്ഷെ ഫുള്‍ ടൈം സിനിമ എന്ന രീതിയിലേക്ക് മാറിയത് ന്യൂ ഡെല്‍ഹിക്ക് ശേഷമാണ്,’ വിജയരാഘവന്‍ പറയുന്നു.

Content highlight: Vijayaraghavan talks about his acting career