മലയാള സിനിമയിലെ നാലുപതിറ്റാണ്ടിലേറെയായുള്ള നിറ സാന്നിധ്യങ്ങളാണ് ജഗദീഷും അശോകനും വിജയരാഘവനും. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഇവര്‍ മൂവരും ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ജഗദീഷിനെയും അശോകനെയും കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. പണ്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഇമ്പാക്ട് അഭിനയത്തില്‍ അശോകന് ഇപ്പോഴാണ് ഉണ്ടാകാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കോമഡിയൊക്കെ ചെയ്ത് മണ്ടനായി അഭിനയിച്ചാലും ജഗദീഷ് ഗംഭീര അഭിനേതാവാണെന്നും ഇവരുടെ കൂടെ സിനിമയില്‍ വന്നവരില്‍ ഇപ്പോഴും സിനിമകളില്‍ സജീവമായുള്ളത് ജഗദീഷും അശോകനും മാത്രമാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
അവര്‍ സ്റ്റാര്‍ അല്ലെന്നും ആര്‍ട്ടിസ്റ്റുകളാണെന്നും അതുകൊണ്ടാണ് സിനിമയില്‍ ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
‘പണ്ട് ഈ അപ്പുക്കുട്ടനും തോമസുകുട്ടിയും ചെറുപ്പത്തിന്റെ ആ ഒരു രസത്തില്‍ പോയ കഥാപാത്രങ്ങളാണ്. പക്ഷെ ഞാന്‍ അശോകനെയും ജഗദീഷിനെയും ഒരു ആക്ടര്‍ എന്ന രീതിയില്‍ വിലയിരുത്തുകയാണെങ്കില്‍ ഇപ്പോഴാണ് അശോകനെല്ലാം ചെറിയ കഥാപാത്രങ്ങളില്‍ പോലും വലിയ രീതിയിലുള്ള ഇമ്പാക്ട് ഉണ്ടാകാന്‍ കഴിയുന്നത്. എക്‌സ്പീരിയന്‍സ് കൊണ്ടുകൂടെ വന്നതാകാം അത്.
അതുപോലെ തന്നെ ജഗദീഷ്. അദ്ദേഹം കോമഡി ഓക്കേ ചെയ്ത് മണ്ടനായി അഭിനയിച്ചാലും ഗംഭീര ആക്റ്ററായി ഇപ്പോള്‍. പ്രായത്തോടൊപ്പം അനുഭവങ്ങളും മറ്റും വളരുമ്പോഴാണ് ഒരു നടന്‍ മികച്ച നടനാകുന്നത്. എന്നാല്‍ മാത്രമേ അവര്‍ക്ക് ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ കഴിയുകയുള്ളു.
എത്ര വര്‍ഷമായി ജഗദീഷും അശോകനും സിനിമയില്‍ നില്‍ക്കുന്നു. ഇവരുടെ കൂടെ വന്ന എത്ര പേരുണ്ട് ഇന്ന് സിനിമയില്‍, ഒന്നു ആലോചിച്ചാല്‍ നമുക്ക് മനസിലാകും. 46 വര്‍ഷം മുമ്പ് സിനിമയില്‍ വന്ന എത്ര പേരെ ഇപ്പോള്‍ സിനിമയില്‍ കാണാന്‍ കഴിയും? വിരലിലെണ്ണാന്‍ ഉള്ളതുപോലും ഉണ്ടാകില്ല.
ജഗദീഷ് എത്ര വര്‍ഷമായി, അയാള്‍ ഇപ്പോഴും ഫ്രഷ് ആയിട്ടുള്ള ആര്‍ട്ടിസ്റ്റാണ്. ഇപ്പോഴത്തെ ഒരു സംവിധായകന്‍ ഒരു സിനിമയില്‍ ജഗദീഷിനെ ഇടാം അശോകനെ ഇടാം എന്ന് പറയുന്നത് എന്തുകൊണ്ടാണ്, അവര്‍ ഒരു ആര്‍ട്ടിസ്റ്റ് ആണ് സ്റ്റാര്‍ അല്ല. സ്റ്റാര്‍ എന്ന് പറയുന്നത് സിനിമയുടെ ഒരു മൂല്യമാണ്. ഇവര്‍ സ്റ്റാര്‍ അല്ല ആര്‍ട്ടിസ്റ്റാണ് അതുകൊണ്ടാണ് ഇവര്‍ രണ്ടുപേരും ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നത്,’ വിജയരാഘവന്‍ പറയുന്നു.
Content Highlight: Vijayaraghavan Talks about Ashokan And Jagadish