വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് നടന്‍ വിജയ രാഘവന്‍. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. 90കളില്‍ നായകനായി നിറഞ്ഞുനിന്ന വിജയരാഘവന്‍ 2000ത്തിന് ശേഷം വില്ലന്‍ വേഷങ്ങളിലൂടെയും ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പൂക്കാലത്തിലെ പ്രകടനത്തിന് ഈ വര്‍ഷത്തെ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ റൈഫിള്‍ ക്ലബ്ബിലും വിജയരാഘവന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കുഴുവേലി ലോനപ്പന്‍ എന്ന വേട്ടക്കാരനായാണ് വിജയരാഘവന്‍ റൈഫിള്‍ ക്ലബ്ബില്‍ വേഷമിട്ടത്. ഒരേസമയം മാസും അതിനോടൊപ്പം ക്ലാസും ചേര്‍ന്ന കഥാപാത്രമായിരുന്നു ലോനപ്പന്‍. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിജയരാഘവന്‍.
റൈഫിള്‍ ക്ലബ്ബില്‍ എനിക്ക് കിട്ടിയ എല്ലാ കൈയടികള്‍ക്കും കാരണം ആഷിക് അബുവാണെന്ന് വിജയരാഘവന്‍ പറഞ്ഞു. 32 ദിവസം തനിക്ക് ഷോട്ടുണ്ടായിരുന്നെന്നും ഓരോ ദിവസവും ഒന്നോ രണ്ടോ ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. മിക്ക ദിവസങ്ങളിലും രാവിലെ മേക്കപ്പ് ഇട്ട് ഇരുന്നാലും രാത്രി രണ്ടരക്ക് മാത്രമേ ഷോട്ട് എടുക്കുള്ളൂവെന്നും അത് കാരണം രണ്ടരക്കുട്ടന്‍ എന്ന പേര് കിട്ടിയെന്നും വിജയരാഘവന്‍ പറഞ്ഞു.
സുരഭിയെപ്പോലുള്ള നടിമാരുടെ കൂടെ സംസാരിച്ച് പിടിച്ചുനില്‍ക്കുക എന്നത് തനിക്ക് വളരെ പ്രയാസമാണെന്നും 40 വര്‍ഷത്തിലധികമായി സിനിമയില്‍ നിന്നും ഇത്തരമൊരു പ്രയാസം വന്നിട്ടില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. സുരഭി എന്ന പരീക്ഷ പാസായ താന്‍ ഇനി എവിടെ വേണമെങ്കിലും സര്‍വൈവ് ചെയ്യുമെന്ന് തമാശരൂപത്തില്‍ പറഞ്ഞു. റൈഫിള്‍ ക്ലബ്ബിന്റെ സക്‌സസ് മീറ്റിലാണ് വിജയരാഘവന്‍ ഇക്കാര്യം പറഞ്ഞത്.
‘ഈ പടത്തില്‍ എനിക്ക് കിട്ടിയ എല്ലാ കൈയടിക്കും കാരണം ആഷിക് അബു എന്ന സംവിധായകനാണ്. അയാളുടേതാണ് ഈ സിനിമ. 32 ദിവസത്തെ ഷൂട്ടായിരുന്നു ഉണ്ടായിരുന്നത്. അതില്‍ പല ദിവസവും ഒന്നോ രണ്ടോ ഷോട്ട് മാത്രമേ എടുക്കുമായിരുന്നുള്ളൂ. ഞാനാണെങ്കില്‍ രാവിലെ തന്നെ മേക്കപ്പ് ചെയ്ത് റെഡിയായി നില്‍ക്കും. എന്നാലും എന്റെ ഷോട്ട് എടുക്കുമ്പോള്‍ രാത്രി രണ്ടരയാവും.
മിക്ക ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ എല്ലാവരും എന്നെ രണ്ടരക്കുട്ടന്‍ എന്ന് വിളിച്ചുതുടങ്ങി. അത് മാത്രമല്ല, സുരഭിയെപ്പോലുള്ള നടിമാരുടെ കൂടെ സംസാരിച്ച് പിടിച്ചുനില്‍ക്കുക എന്നത് വലിയ ടാസ്‌കാണ്. ഇത്രയും കാലം സിനിമയില്‍ നിന്നിട്ടും ഇതുപോലെ എന്നെ സംസാരത്തില്‍ ബുദ്ധിമുട്ടിച്ച നടി വേറെ ഇല്ല. സുരഭി എന്ന പരീക്ഷ പാസായ ഞാന്‍ ഇനി എവിടെ വേണമെങ്കിലും സര്‍വൈവ് ചെയ്യും,’ വിജയരാഘവന്‍ പറയുന്നു.
Content Highlight: Vijayaraghavan shares the shooting experience with Surabhi Lakshmi in Rifle Club movie