കണ്ണൂര്‍: ഇന്ത്യയിലെ മുസ്‌ലിം നെയ്ത്തുകാരുടെ തുണികളില്‍ ഹൈന്ദവ പുരാണങ്ങള്‍ ചിത്രീകരിച്ചിരുന്നതായി പ്രമുഖ ചരിത്രാധ്യാപിക വിജയ രാമസ്വാമി. ഇന്ത്യന്‍ വസ്ത്രവൈവിധ്യത്തില്‍ ബുദ്ധ- ഇസ്‌ലാമിക ഡിസൈനുകളുമുണ്ട്. ഇത് മതങ്ങള്‍ തമ്മിലെ സാംസ്‌കാരികബന്ധത്തെ കാണിക്കുന്നുണ്ട്.
കൈരളി ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ ടെക്സ്‌റ്റൈല്‍ ആന്റ് ടെക്സ് എന്ന വിഷയത്തില്‍ ഇ.പി രാജഗോപാലുമായി സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ നെയ്ത്തുകാരുടെ ചിത്രവേലകള്‍ യൂറോപ്യന്മാര്‍ യന്ത്രത്തറികളില്‍ ഉപയോഗിച്ചു. പിന്നീട് യന്ത്രത്തറികളുടെ കടന്നുകയറ്റം കൈത്തറിയെ ബാധിച്ചുവെന്നത് വേറെ കാര്യം. ഇന്ത്യാചരിത്രത്തിന്റെ വഴിത്തിരിവുകള്‍ തുണിവ്യവസായത്തെ ബാധിച്ചു. ഒരാളുടെ സംസ്‌കാരം, മതം, സ്വഭാവം തുടങ്ങിയവയെല്ലാം വിളിച്ചുപറയുന്നതാണ് അയാളുടെ വസ്ത്രം. ജനജീവിതമാണ് ഡിസൈനുകളില്‍ പ്രതിഫലിക്കുന്നതെന്നും അവര്‍ പറഞ്ഞു.