| Tuesday, 2nd January 2024, 4:56 pm

എനിക്കെന്റെ കലാലയ ജീവിതം ഒട്ടും പ്രിയപ്പെട്ടതല്ല, ഞാൻ ഇഷ്ടപ്പെട്ടത് മറ്റൊന്നായിരുന്നു: വിജയ രാഘവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയ രാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു.

മലയാളത്തിന്റെ നാടകാചാര്യൻമാരിൽ ഒരാളായ എൻ. എൻ പിള്ളയുടെ മകനാണ് വിജയ രാഘവൻ. അതുകൊണ്ട് തന്നെ നടകരംഗത്ത് നിന്നാണ് താരം സിനിമയിലേക്ക്‌ എത്തുന്നത്.

തന്റെ കലാലയ കാലഘട്ടം തനിക്കൊട്ടും പ്രിയപ്പെട്ടതല്ലായിരുന്നു എന്നാണ് വിജയ രാഘവൻ പറയുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ നാടക ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പലരും അവരുടെ കുട്ടിക്കാലം ഇഷ്ടമാണെന്ന് പറയുമെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വിജയ രാഘവൻ പറഞ്ഞു.

‘ചിലർ ചോദിക്കും കോളേജ് ലൈഫ് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതല്ലേ എന്ന്. ഒരിക്കലും എനിക്ക് അങ്ങനെ ആയിരുന്നില്ല. കാരണം കോളേജ് ലൈഫ് എനിക്ക് പ്രിയപ്പെട്ടതല്ലായിരുന്നു. എനിക്കെന്റെ നാടക ജീവിതവുമാണ് ഏറ്റവും പ്രിയപ്പെട്ടത്. പല ആളുകളോട് ചോദിച്ചാലും അവർ പറയും , അവർക്ക് അവരുടെ കുട്ടിക്കാലമാണ് ഇഷ്ടമെന്ന്.

കൊച്ചുകുട്ടിയായിരുന്നപ്പോൾ നമ്മളെ സ്കൂളിൽ പോകണമെന്ന് പറഞ്ഞു നിർബന്ധിക്കും. എനിക്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്നു സ്കൂളിൽ പോവാൻ. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചു നല്ല കാലമല്ലായിരുന്നു അത്,’വിജയ രാഘവൻ പറയുന്നു.

പേരില്ലൂർ പ്രീമിയർ ലീഗ് എന്ന ടെലിവിഷൻ സീരീസാണ് വിജയരാഘവന്റെതായി ഉടനെ ഇറങ്ങാൻ ഉള്ളത്. സണ്ണി വെയ്ൻ, നിഖില വിമൽ തുടങ്ങിയവരും ഇതിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Vijaya Raghavan Talk About His College Life

We use cookies to give you the best possible experience. Learn more