വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയ രാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു.
വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ വിജയ രാഘവൻ. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു.
മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് വിജയ രാഘവൻ. അതുകൊണ്ട് തന്നെ നാടകരംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്.
ഏത് തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹമുള്ള ആളാണ് താനെന്ന് പറയുകയാണ് വിജയ രാഘവൻ. സിനിമയിൽ അഭിനയിക്കുമ്പോൾ നമുക്ക് എന്ത് വേണമെങ്കിലും ആവാമെന്നും കുറഞ്ഞ നിമിഷത്തേക്കാണെങ്കിലും താൻ അതായിരിക്കുമെന്നും വിജയ രാഘവൻ പറയുന്നു. മാസ്റ്റർ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏത് തരം വേഷങ്ങളും ചെയ്യാൻ ആഗ്രഹമുള്ള ആളാണ് ഞാൻ. സിനിമയിൽ അഭിനയിക്കുന്നതിന്റെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് വെച്ചാൽ എനിക്ക് പലതും ആവാൻ സാധിക്കുന്നുണ്ട്. കള്ളനാവാം പൊലീസ് ആവാം പൊലീസിൽ തന്നെ കള്ളനാവാം തെണ്ടിയാവാം രാജാവാവാം മന്ത്രിയാവാം രാഷ്ട്രീയക്കാരനാവാം അങ്ങനെ എന്ത് വേണമെങ്കിലും ആവാം.
ജീവിതത്തിൽ നമുക്ക് ആവാൻ പറ്റാത്ത പലതും സിനിമയിൽ ആവാൻ കഴിയും. കുറഞ്ഞ നിമിഷത്തേക്ക് ആണെങ്കിലും ഞാൻ അതാണല്ലോ,’വിജയ രാഘവൻ പറയുന്നു.
പേരല്ലൂർ പ്രിമിയർ ലീഗ് എന്ന ടെലിവിഷൻ സീരീസാണ് വിജയരാഘവന്റെതായി ഉടനെ ഇറങ്ങാൻ ഉള്ളത്. സണ്ണി വെയ്ൻ, നിഖില വിമൽ തുടങ്ങിയവരും ഇതിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlight: Vijaya Raghavan Says That A Film Star Can Do Any Role