| Wednesday, 6th December 2023, 8:59 am

ഇനി നോക്ക് ഔട്ട്, സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാകില്ല; എതിരാളികള്‍ ശക്തരോ? മത്സരം എന്ന്?

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കേരളം റെയില്‍വേസിനോട് പരാജയപ്പെട്ടിരുന്നു. കിനി സ്പോര്‍ട്സ് അരീനയില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനായിരുന്നു കേരളത്തിന്റെ പരാജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റെയില്‍വേസ് സഹാബ് യുവരാജ് സിങ്ങിന്റെ സെഞ്ച്വറിയുടെയും പ്രധം സിങ്ങിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണും ശ്രേയസ് ഗോപാലും പൊരുതിയെങ്കിലും വിജയം കണ്ടെത്താനായില്ല. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് കേരളത്തിന് നേടാന്‍ സാധിച്ചത്.

സഞ്ജു 139 പന്തില്‍ 128 റണ്‍സ് നേടിയപ്പോള്‍ 63 പന്തില്‍ 53 റണ്‍സാണ് ശ്രേയസ് ഗോപാല്‍ നേടിയത്.

റെയില്‍വേസിനെതിരെ പരാജയപ്പെട്ടെങ്കിലും കേരളം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മുംബൈ – ഒഡീഷ മത്സരത്തില്‍ മുംബൈ 86 റണ്‍സിന്റെ പരാജയമേറ്റുവാങ്ങിയതോടെയാണ് മുംബൈ രണ്ടാം സ്ഥാനത്തേക്ക് വീണത്.

ഒഡീഷ ഉയര്‍ത്തിയ 200 റണ്‍സ് ചെയ്സ് ചെയ്തിറങ്ങിയ മുംബൈ 113 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് വീതം ജയവും തോല്‍വിയുമാണ് കേരളത്തിനും മുംബൈക്കുമുള്ളത്. എന്നാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് +1.553 എന്ന നെറ്റ് റണ്‍ റേറ്റുള്ളപ്പോള്‍ +1.158 എന്ന നെറ്റ് റണ്‍ റേറ്റാണ് മുംബൈക്കുള്ളത്. എന്നാല്‍ ഹെഡ് ടു ഹെഡിന്റെ അഡ്വാന്റേജില്‍ മുംബൈ ക്വാര്‍ട്ടറിന് യോഗ്യത നേടി

പ്രീ ക്വാര്‍ട്ടറിലാണ് കേരളം ഇനി കളത്തിലിറങ്ങുക. ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ മഹാരാഷ്ട്രയാണ് എതിരാളികള്‍.

കേരളത്തെ പോലെ ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും രണ്ട് തോല്‍വിയുമാണ് മഹാരാഷ്ട്രക്കുമുള്ളത്. +0.985 എന്നതാണ് ടീമിന്റെ നെറ്റ് റണ്‍റേറ്റ്.

ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് മഹാരാഷ്ട്ര നോക്ക് ഔട്ടിന് യോഗ്യത നേടിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ മഹാരാഷ്ട്രയുടെ മത്സരങ്ങള്‍

1. vs ജാര്‍ഖണ്ഡ്
മഹാരാഷ്ട്ര – 355/4 (50)
ജാര്‍ഖണ്ഡ് – 359/4 (48)

2. vs സര്‍വീസസ്
സര്‍വീസസ് – 288/8 (50)
മഹാരാഷ്ട്ര – 291/4 (44.5)

3. vs വിദര്‍ഭ
മഹാരാഷ്ട്ര – 255/8 (40)
വിദര്‍ഭ – 261/5 (39.1/40)

4. vs മേഘാലയ
മേഘാലയ – 227 (47.5)
മഹാരാഷ്ട്ര – 228/6 (40.3)

5. vs ഹൈദരാബാദ്
ഹൈദരാബാദ് – 315/5 (50)
മഹാരാഷ്ട്ര – 316/7 (49.4)

6. vs ഛത്തീസ്ഗഢ്
ഛത്തീസ്ഗഢ് – 194/9 (50)
മഹാരാഷ്ട്ര – 196/3 (36.5)

7. vs മണിപ്പൂര്‍
മഹാരാഷ്ട്ര – 427/6 (50)
മണിപ്പൂര്‍ – 260/6 (50)

വിജയ് ഹസാരെ ട്രോഫി നോക്ക് ഔട്ട് മത്സരങ്ങള്‍

പ്രീ ക്വാര്‍ട്ടര്‍ 1 – ഡിസംബര്‍ 9: ബംഗാള്‍ vs ഗുജറാത്ത്

പ്രീ ക്വാര്‍ട്ടര്‍ 2 – ഡിസംബര്‍ 9 : കേരളം vs മഹാരാഷ്ട്ര

ക്വാര്‍ട്ടര്‍ ഫൈനല്‍ 1 – ഡിസംബര്‍ 11: ഹരിയാന vs TBD

ക്വാര്‍ട്ടര്‍ ഫൈനല്‍ 2 – ഡിസംബര്‍ 11: രാജസ്ഥാന്‍ vs TBD

ക്വാര്‍ട്ടര്‍ ഫൈനല്‍ 3 – ഡിസംബര്‍ 11: വിദര്‍ഭ vs കര്‍ണാടക

ക്വാര്‍ട്ടര്‍ ഫൈനല്‍ 4 – ഡിസംബര്‍ 11: മുംബൈ vs തമിഴ്‌നാട്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനല്‍ മത്സരങ്ങള്‍

സെമി ഫൈനല്‍ 1 – ഡിസംബര്‍ 13 : Winner of QF 1 vs Winner of QF4

സെമി ഫൈനല്‍ 2 – ഡിസംബര്‍ 14 : Winner of QF 2 vs Winner of QF3

വിജയ് ഹസാരെ ട്രോഫി ഫൈനല്‍ – ഡിസംബര്‍ 16: Winner of SF 1 vs Winner of SF2

Content highlight: Vijaya Hazare Trophy, Kerala advances to pre quarter

Latest Stories

We use cookies to give you the best possible experience. Learn more