ഗാനഗന്ധർവൻ യേശുദാസിന്റെ മകനാണ് ഗായകൻ വിജയ് യേശുദാസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലെ കോലക്കുഴൽ വിളികേട്ടോ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
താൻ പാട്ടു പാടാൻ തുടങ്ങിയ സമയത്ത് സീനിൽ ഇല്ലാതിരുന്ന ആളായിരുന്നു ശ്വേത മോഹനെന്നും പെട്ടന്ന് കോലകുഴൽ വിളി കേട്ടോ എന്ന പാട്ടിലൂടെ വന്ന് വലിയ സ്റ്റാർ ആയി അവർ മാറിയെന്നും വിജയ് യേശുദാസ് പറയുന്നു. ശ്വേത എടുത്ത ഹാർഡ് വർക്കെല്ലാം വേറെ ലെവൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിതാവ് യേശുദാസിന്റെ മകൾ ശ്വേത മോഹൻ ആണെന്നും താൻ സുജാതയുടെ മകനാണെന്നും തമാശക്ക് പറയുമായിരുന്നെനും വിജയ് കൂട്ടിച്ചേർത്തു. ഓരോ ഷോയ്ക്കും ശ്വേത റിഹേഴ്സലിന് പോകുമെന്നും എന്നാൽ തനിക്ക് പാട്ടിന്റെ സ്ട്രെക്ച്ചര്‍ മാത്രം അറിഞ്ഞ് സ്റ്റേജിൽ കേറി പാടുന്നതാണ് താത്പര്യമെന്നും വിജയ് യേശുദാസ് പറയുന്നു. ഐ.ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ പാട്ടെല്ലാം പാടി തുടങ്ങിയ സമയത്ത് സീനിൽ പോലും ഇല്ലാതിരുന്ന ആളായിരുന്നു ശ്വേത മോഹൻ. പെട്ടന്ന് എവിടെ നിന്നാണെന്ന് പോലും അറിയില്ല ശ്വേത കോലക്കുഴൽ വിളികേട്ടോ എന്ന പാട്ടുമായി വന്ന് വലിയ സ്റ്റാറായി. അവൾ എടുത്ത ഹാർഡ് വർക്കെല്ലാം വേറൊരു ലെവൽ ആണ്.
അപ്പയുടെ മകൾ ശ്വേത മോഹൻ ആണെന്നും ഞാൻ സുജാതയുടെ മകനാണെന്നുമെല്ലാം തമാശക്ക് പറയുമായിരുന്നു. ഷോ ഉണ്ടെങ്കിൽ, അതിന് ഒരാഴ്ചത്തെ ഗ്യാപ് മാത്രമാണുള്ളതെങ്കിലും ശ്വേത ഓരോ ദിവസവും ആ മൊത്തം ബാൻഡിന്റെയും കൂടെ പോയി റിഹേഴ്സൽ ചെയ്യും. എനിക്ക് പക്ഷെ ഒരു പാട്ടിന്റെ ബേസിക് സ്ട്രെക്ച്ചര്‍ അറിയുമെങ്കിൽ സ്റ്റേജിൽ ആ ഒരു ഫ്ലോയിൽ പാടുന്നതാണ് താത്പര്യം,’ വിജയ് യേശുദാസ് പറയുന്നു.