| Thursday, 8th June 2023, 7:28 pm

കുതിര സവാരി ഉള്‍പ്പെടെ വിക്രം സാറിനൊപ്പമുള്ള എന്റെ രംഗങ്ങളെല്ലാം കട്ട് ചെയ്തു: വിജയ് യേശുദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ബിഗ് ബജറ്റ് ഹിസ്റ്റോറിക്കല്‍ ഫിക്ഷണല്‍ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളായി ഒരുങ്ങിയ ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായി, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വലിയ താരനിര തന്നെയായിരുന്നു എത്തിയത്.

ചിത്രത്തില്‍ ഒരു കഥാപാത്രത്തെ വിജയ് യേശുദാസും അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും ഈ രംഗങ്ങളെല്ലാം കട്ട് ചെയ്തു കളിഞ്ഞു എന്ന് പറയുകയാണ് വിജയ് യേശുദാസ്. തന്റെ രംഗങ്ങളെല്ലാം വിക്രത്തിനൊപ്പമായിരുന്നുവെന്നും എന്നാല്‍ ആ കഥാപാത്രം ഇല്ലെങ്കിലും സിനിമക്ക് ഒന്നും സംഭവിക്കുമായിരുന്നില്ല എന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.

‘പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കുമ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു ഇത് സെറ്റാവില്ലെന്ന്. പക്ഷേ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം പോലെ തന്നെ എത്രയോ കഥാപാത്രങ്ങള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും കുറേ ചാരന്മാരൊക്കെ ഉണ്ടല്ലോ. അന്നത്തെ കാലത്ത് അങ്ങനെ ഒരു കളിയാണ്. അതുപോലെ ഒരു കഥാപാത്രമായിരുന്നു ഞാന്‍. വിക്രം സാറിന്റെ കൂടെ ആയിരുന്നു എന്റെ രംഗങ്ങള്‍.

പടം കണ്ട് കഴിഞ്ഞപ്പോള്‍ കട്ട് ചെയ്തതിന് കാരണമുണ്ടെന്ന് തോന്നി. എന്റെ തീരുമാനമല്ല. അങ്ങനെ ഒരു കഥാപാത്രം ഇല്ലെങ്കിലും കുഴപ്പമില്ല. ഒന്നാമതേ കഥാപാത്രങ്ങളെ കുത്തിനിറച്ചിരിക്കുകയാണ്.

എന്നാല്‍ മണിരത്‌നം സംവിധാനം ചെയ്ത സിനിമയില്‍ രണ്ടുമൂന്ന് രംഗങ്ങളില്‍ അഭിനയിക്കാന്‍ പറ്റി എന്നത് ഒരു അനുഗ്രഹമാണ്. കുതിരസവാരി ഒക്കെ ചെയ്യാന്‍ പറ്റി. അതൊക്കെ ഒരു സ്വപ്‌നമായിരുന്നു,’ വിജയ് യേശുദാസ് പറഞ്ഞു.

Content Highlight: vijay yesudas talks about his character in ps 2

We use cookies to give you the best possible experience. Learn more