താന്‍ എല്ലായ്‌പ്പോഴും ഒരു ലാലേട്ടന്‍ ഫാനാണ് എന്ന് പറയുകയാണ് വിജയ് യേശുദാസ്. മോഹന്‍ലാല്‍ ആളുകളെ നന്നായി ട്രീറ്റ് ചെയ്യുമെന്ന് പറഞ്ഞ വിജയ് അദ്ദേഹത്തിനൊപ്പം ഡിന്നര്‍ കഴിക്കാന്‍ പോയ അനുഭവവും പങ്കുവെച്ചു. എന്നാല്‍ തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉള്ളത് മമ്മൂട്ടിയുടെ വീട്ടിലാണെന്നും ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.
‘ലാലേട്ടന് നല്ല കുക്കാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചില മീറ്റിങ്ങുകളിലൊക്കെ ഞാനും പോയി കഴിച്ചിട്ടുണ്ട്. ലൈവ് ഗ്രില്ലില്ലൊക്കെ ലാലേട്ടന്‍ കുക്ക് ചെയ്യും. അങ്ങനത്തെ ഒരു എക്‌സ്പീരിയന്‍സ് രണ്ട് പ്രാവശ്യം എന്‍ജോയ് ചെയ്തിട്ടുണ്ട്. പേഴ്‌സണലായിട്ടുള്ള സ്ഥലങ്ങളിലും മീറ്റ് ചെയ്തിട്ടുണ്ട്. ഡിന്നര്‍ ഒക്കെ കഴിക്കാന്‍ കൂടിയിട്ടുണ്ട്. പിന്നെ ലാലേട്ടന്‍ ആളുകളെ നന്നായി ട്രീറ്റ് ചെയ്യും.
മമ്മൂക്കയെ കാണുമ്പോള്‍ എന്തിനാ ഈ താടി ഒക്കെ ഇങ്ങനെ നരച്ച് വെച്ചിരിക്കുന്നത്, ആരെ കാണിക്കാനാ എന്ന് ചോദിക്കും. ദുല്‍ഖറും അതുപോലെ തന്നെയാണ്. ഈ ഇന്‍ഡസ്ട്രി ഫാമിലി പോലെയാണ്. അപ്പേടെ സഹോദരങ്ങളോ അങ്കിളോ പോലെയാണ്, ഇവരെയൊക്കെ ഞാന്‍ എന്റെ സ്വന്തം പോലെയാണ് കാണുന്നത്.
ദുല്‍ഖറിനൊപ്പമുള്ള സൗഹൃദം കാരണം അവരുടെ വീട്ടില്‍ പോയി ഫ്രീ ആയി ഇടപെടാനും ഭക്ഷണം കഴിക്കാനും പറ്റും. എന്നാല്‍ ലാലേട്ടന്റെ വീട്ടില്‍ അങ്ങനെ പോവാന്‍ പറ്റിയിട്ടില്ല. ലാലേട്ടനെ അല്ലാതെ കാണുമ്പോള്‍ ഉള്ള ആരാധനയാണ്.
ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വളര്‍ന്ന് വരുമ്പോള്‍ ഓരോ പ്രാവശ്യം മമ്മൂക്കയെ കാണുമ്പോഴും എങ്ങനെയാ ഈ മനുഷ്യന്‍ ഇങ്ങനെ ഇരിക്കുന്നത് എന്ന് ആലോചിക്കും. ഓരോ പോസ്റ്റ് കാണുമ്പോഴും ഞാന്‍ ദുല്‍ഖറിന് മെസേജ് അയച്ചിട്ടുണ്ട്. എന്താ അല്ലേ ഈ മനുഷ്യന്‍, നമുക്കൊക്കെ പോയി ചത്താല്‍ മതിയെന്ന്.
എന്തൊക്കെ ചെയ്തിട്ടാണ് നമ്മള്‍ തന്നെ ഇങ്ങനെ ഇരിക്കുന്നത്. മമ്മൂക്കയെ അത്രയും ആരാധിക്കുന്നുണ്ട്. അത് രണ്ട് പേരുടെയും കാര്യം പറയാന്‍ വേണ്ടി പറയുന്നതല്ല. പക്ഷേ എല്ലായ്‌പ്പോഴും ഞാനൊരു ലാലേട്ടന്‍ ഫാനാണ്,’ വിജയ് പറഞ്ഞു.
Content Highlight: vijay yesudas about mammootty and mohanlal