Social Media
ആരാധകന്റെ മകളുടെ കല്ല്യാണത്തിന് അപ്രതീക്ഷിതമായി വിജയുടെയും ഭാര്യയുടെയും എന്‍ട്രി; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Sep 16, 02:03 pm
Sunday, 16th September 2018, 7:33 pm

പോണ്ടിച്ചേരി: തന്റെ ആരാധകന്റെ മകളുടെ കല്ല്യാണത്തിന് അപ്രതീക്ഷിതമായി ഇളയദളപതി വിജയും ഭാര്യയും എത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

താരത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ ആയ വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറിയായ ബി.സി ആനന്ദിന്റെ മകളുടെ വിവാഹത്തിനാണ് താരദമ്പതികള്‍ എത്തിയത്.

Also Read “ചാരക്കേസിനെക്കുറിച്ചുള്ള എന്റെ ഉത്തമബോധ്യമാണ് എഴുതിയത്”; “പത്ര”ത്തിലെ ആ ഡയലോഗുകളെക്കുറിച്ച് രഞ്ജി പണിക്കര്‍

പോണ്ടിച്ചേരിയിലായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. വിജയുടെ സന്ദര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ട്രെന്റായി മാറിയിരിക്കുകയാണ്.

ആയിരക്കണക്കിന് ആളുകളാണ് താരം എത്തിയതറിഞ്ഞ് വിവാഹ മണ്ഡപത്തില്‍ ഒത്തുകൂടിയത്. ആരാധകര്‍ നിറഞ്ഞതോടെ വേദിയിലെത്തിയ വിജയ്യും സംഗീതയും ഏറെ കഷ്ടപ്പെട്ടാണ് വരന്റെയും വധുവിന്റെയും അരികിലെത്തിയത്. നവ ദമ്പതികള്‍ക്ക് സമ്മാനം കൈമാറിയ ശേഷം ഉടനെ തന്നെ ചടങ്ങുകള്‍ക്ക് പ്രശ്‌നമുണ്ടാവാതിരിക്കാന്‍ വേദി വിട്ടു.