| Saturday, 21st September 2019, 6:08 pm

'വാറില്‍ വിജയും സൂര്യയും ആയിരുന്നെങ്കില്‍ എങ്ങിനെ ഇരിക്കും'; സോഷ്യല്‍ മീഡിയയില്‍ വൈറലായി മലയാളി യുവാവിന്റെ ഫാന്‍ മേഡ് ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ രജനി-കമല്‍ യുഗത്തിന് ശേഷം സൂപ്പര്‍താര നിരയിലേക്ക് കുതിക്കുന്ന താരങ്ങളില്‍ രണ്ട് പേരാണ് വിജയും സൂര്യയും. ഇരുവര്‍ക്കും തമിഴ്‌നാടിന് പുറമെ കേരളത്തിലും ശക്തമായ ആരാധക നിരയുണ്ട്.

ഇരുവരും തുടക്കകാലത്ത് ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. ഇരുവരും ഒരു ആക്ഷന്‍ പാക്കേജ് സിനിമയില്‍  അഭിനയിച്ചാല്‍ എങ്ങിനെയിരിക്കും.

അത്തരത്തില്‍ ഒരു സിനിമയുടെ ഫാന്‍മേഡ് ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രണവ് ശ്രീ പ്രസാദ് എന്ന യുവാവ് ആണ് ഈ ട്രെയ്‌ലറിന് പുറകില്‍.


ഇരുവരുടെയും സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ വെച്ച് ഗംഭീരമായ ട്രെയ്‌ലര്‍ ആണ് പ്രണവ് ഒരുക്കിയിരിക്കുന്നത്. വാര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് ട്രെയ്‌ലര്‍ ആണ് സൂര്യ -വിജയ് വേര്‍ഷനില്‍ പ്രണവ് നിര്‍മ്മിച്ചിരിക്കുന്നത്.

ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ അഭിനയിച്ച വേഷങ്ങള്‍ ട്രെയ്‌ലറില്‍ വിജയും സൂര്യയും ആണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ് പ്രണവ്.

Latest Stories

We use cookies to give you the best possible experience. Learn more