| Thursday, 23rd April 2020, 11:59 am

വിജയിയുടെ മകനും വെള്ളിത്തിരയിലേക്ക്?; വില്ലനായി വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിരഞ്ജീവിയുടെ ബന്ധു പഞ്ച വൈഷ്ണവ് തേജിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു തെലുങ്ക് ചിത്രം ഉപ്പണ്ണ. മികച്ച വിജയം നേടിയ ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് വിജയ് സേതുപതിയാണ്. ചിത്രത്തിലെ വില്ലന്റെ വേഷത്തിലാണ് തമിഴില്‍ വിജയ് സേതുപതിയെത്തുക. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരും. ആരായിരിക്കും നായകനെന്ന്. അതാണിപ്പോള്‍ തമിഴ് സിനിമാ ലോകത്ത് ചര്‍ച്ച വിഷയം.

ചിത്രത്തിലെ നായകന്റെ റോളില്‍ സാക്ഷാല്‍ വിജയിയുടെ മകന്‍ ജാസണ്‍ സഞ്ജയ് ആയിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

നേരത്തെ എ.ആര്‍ മുരുകദോസ് ജാസണെ നായകനാക്കി ചിത്രം ആലോചിച്ചിരുന്നുവെങ്കിലും അല്‍പ്പം കൂടി കാത്തിരിക്കാനായിരുന്നു വിജയുടെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ ലോകേഷ് കനകരാജിന്റെ മാസ്റ്ററിന്റെ ലൊക്കേഷനില്‍ വെച്ച് വിജയ് സേതുപതി ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് പറയുകയും ഈ ചിത്രത്തിലൂടെ ജാസണിന്റെ അരങ്ങേറ്റം നടത്തണം എന്ന് പറയുകയായിരുന്നു.

കഥ കേട്ട വിജയ് സമ്മതം മൂളുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കാനഡയില്‍ സിനിമാ പഠനം നടത്തുകയാണ് ജാസണ്‍. പിതാവിന്റെയും മകന്റെയും ചിത്രത്തില്‍ വില്ലനായെത്തുകയാണ്  വിജയ് സേതുപതി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more