| Thursday, 12th April 2018, 11:05 am

'ശങ്കര്‍ യൂ വണ്ടര്‍'; രാജസ്ഥാന്റെ ഡി ആര്‍സിയെ പുറത്താക്കിയ വിജയ് ശങ്കറിന്റെ 'സൂപ്പര്‍ ത്രോ' കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പൂര്‍: ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തി ടൂര്‍ണ്ണമെന്റിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. ഡക്ക് വര്‍ത്ത ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍ നിര്‍ണ്ണയിക്കപ്പെട്ട മത്സരത്തില്‍ പത്ത് റണ്‍സിനാണ് രാജസ്ഥാന്റെ വിജയം.

ആറ് ഓവറില്‍ 71 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളു. ബെന്‍ ലൗഗ്ലിന്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ ലക്ഷ്യത്തിനു 15 റണ്‍സ് സ്വന്തമാക്കാനേ ഡല്‍ഹിയ്ക്ക് കഴിഞ്ഞുള്ളു. 7 പന്തില്‍ 17 റണ്‍സ് നേടി ക്രിസ് മോറിസും റണ്ണൊന്നുമെടുക്കാതെ ശ്രേയസ്സ് അയ്യരുമായിരുന്നു ക്രീസില്‍.


Also Read: ‘പടയൊരുക്കം’; എഷ്യാ കപ്പ് വേദിയും തീയ്യതികളും പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍; മറ്റു ടീമുകള്‍ ഇവ


എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ ഡല്‍ഹി ഫീല്‍ഡര്‍മാര്‍ കാഴ്ചവെച്ച പ്രകടനം എടുത്തു പറയേണ്ടതാണ്. 17.5 ഓവറില്‍ രാജസ്ഥാനെ 5 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ ഒതുക്കിയതില്‍ ഡല്‍ഹി ഫീല്‍ഡര്‍മാര്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതില്‍ എടുത്തുപറയേണ്ടത് രാജസ്ഥാന്റെ ഓപ്പണര്‍ ഡി ആര്‍സിയെ വിജയ് ശങ്കര്‍ പുറത്താക്കിയ രീതിയാണ്.

നായകന്‍ അജിങ്ക്യ രഹാനെയുമായിട്ടുളള ആശയക്കുഴപ്പമാണ് ഡി ആര്‍സിയുടെ റണ്ണൗട്ടില്‍ കലാശിച്ചത്. ഷഹബാസ് നദീമിന്റെ പന്ത് മിഡ്ഓഫിലേക്ക് കളിച്ച ഡി ആര്‍സി ഒരു റണ്‍സ് ഓടിയെടുത്തു. എന്നാല്‍ രഹാനെ രണ്ടാം റണ്ണിനായി ഓടിയതോടെ താരത്തിനും ഓടാന്‍ നിര്‍ബന്ധിതനാകേണ്ടി വരികയായിരുന്നു. എന്നാല്‍ പന്ത് കയ്യില്‍ കിട്ടിയ വിജയ് ശങ്കര്‍ നേരിട്ടുള്ള ത്രോയില്‍ വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു.

ഓടിവന്ന് പന്തെടുത്ത വിജയ് ഉടന്‍ തന്നെ പന്ത് വിക്കറ്റ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. ത്രോ കാണാം:

We use cookies to give you the best possible experience. Learn more