എന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ള ഒരേയൊരു ഓട്ടോഗ്രാഫ്‌ മലയാളത്തിലെ ആ സൂപ്പർ സ്റ്റാറിന്റെതാണ്: വിജയ് സേതുപതി
Entertainment
എന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ള ഒരേയൊരു ഓട്ടോഗ്രാഫ്‌ മലയാളത്തിലെ ആ സൂപ്പർ സ്റ്റാറിന്റെതാണ്: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st June 2024, 1:51 pm

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് മഹാരാജ. വിജയ് സേതുപതി നായകനായ ചിത്രം ഇതിനോടകം തന്നെ 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.

വിജയ് സേതുപതിയുടെ 50ാമത്തെ സിനിമയാണ് മഹാരാജ. കുരങ്കു ബൊമ്മൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഏഴ് വര്‍ഷമെടുത്താണ് നിതിലന്‍ സ്വാമിനാഥന്‍ മഹാരാജ ഒരുക്കിയത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി കേരളത്തിൽ വന്നിരുന്നു. മുമ്പ് മാർക്കോണി മത്തായി എന്നൊരു മലയാള ചിത്രത്തിൽ വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാലിനെ കുറിച്ച് പറയുകയാണ് വിജയ് സേതുപതി.

തനിക്ക് മോഹൻലാലിനെ ഒരുപാട് ഇഷ്ടമാണെന്നും ഒരിക്കൽ മുംബൈയിൽ വെച്ച് മോഹൻലാലിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ടെന്നും വിജയ് സേതുപതി പറയുന്നു. ആ ഓട്ടോഗ്രാഫ് തന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടെന്നും താരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘എനിക്ക് മോഹൻലാൽ സാറിനെ ഒരുപാട് ഇഷ്ടമാണ്. ഒരിക്കൽ ഞാൻ മുംബൈയിൽ ഉള്ളപ്പോൾ ഞാൻ നിന്നിരുന്ന ഹോട്ടലിൽ അദ്ദേഹം ഉണ്ടെന്ന് കേട്ടിരുന്നു. ഞാൻ ചെന്ന് പെർമിഷൻ എടുത്ത് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ്‌ വാങ്ങി.

ഞാൻ ആ ഓട്ടോഗ്രാഫ് എന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. എന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ള ഒരേയൊരു ഓട്ടോഗ്രാഫ്‌ അദ്ദേഹത്തിന്റെതാണ്,’ വിജയ് സേതുപതി പറയുന്നു.

അതേസമയം ബോളിവുഡ് താരം അനുരാഗ് കശ്യപാണ് മഹാരാജയിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, അഭിരാമി, സിങ്കം പുലി, നടരാജ സുബ്രമണ്യം(നട്ടി), അരുള്‍ ദോസ് തുടങ്ങി വന്‍ താരനിര മഹാരാജയിലുണ്ട്. കാന്താര, മംഗളവാരം എന്നീ ചിത്രങ്ങള്‍ക്ക് അജനേഷ് ലോകനാഥ് സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്.

 

Content Highlight: Vijay Sethupathy Talk About Mohanlal