തിയേറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് മഹാരാജ. വിജയ് സേതുപതി നായകനായ ചിത്രം ഇതിനോടകം തന്നെ 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.
വിജയ് സേതുപതിയുടെ 50ാമത്തെ സിനിമയാണ് മഹാരാജ. കുരങ്കു ബൊമ്മൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഏഴ് വര്‍ഷമെടുത്താണ് നിതിലന്‍ സ്വാമിനാഥന്‍ മഹാരാജ ഒരുക്കിയത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി കേരളത്തിൽ വന്നിരുന്നു. ഇപ്പോൾ ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിജയ് സേതുപതി.
മോഹൻലാലിനൊപ്പം ഒരു വില്ലൻ കഥാപാത്രമോ നായക വേഷമോ വന്നാൽ ചെയ്യുമോ എന്ന ചോദ്യത്തിന് വില്ലൻ വേഷങ്ങൾ ഇനി ചെയ്യാൻ ആഗ്രഹമില്ലെന്നും അത് താൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ മോഹൻലാലിനൊപ്പം തീർച്ചയായും ഒരു സിനിമ ചെയ്യുമെന്നും വിജയ് സേതുപതി പറഞ്ഞു.
‘വില്ലൻ വേഷം ഇനി ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചതാണ്. എനിക്ക് അങ്ങനെയുള്ള വേഷം ഇനി ചെയ്യാൻ താത്പര്യമില്ല. ഞാൻ അതിന്റെ കാരണം പറഞ്ഞ് കഴിഞ്ഞു. എത്രയോ കഥകൾ അങ്ങനെ വരുന്നുണ്ട്. അതിനെ കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല. നിറയെ ആളുകൾ വന്ന് അങ്ങനെയുള്ള കഥകൾ പറഞ്ഞിരുന്നു. അത് കൺട്രോൾ ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ സ്റ്റോപ്പ് ചെയ്തത്.
എന്നാൽ ലാൽ സാറിന്റെ കൂടെ എന്തായാലും ഒരു സിനിമയിൽ അഭിനയിക്കും. അത് എങ്ങനെയുള്ള വേഷമാണെങ്കിലും അഭിനയിക്കും,’വിജയ് സേതുപതി പറയുന്നു.
മഹാരാജ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിൽ തന്റെ ഓഫീസിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ച ഏക ഓട്ടോഗ്രാഫ് മോഹൻലാലിന്റെതാണെന്ന് വിജയ് സേതുപതി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ബോളിവുഡ് താരം അനുരാഗ് കശ്യപാണ് മഹാരാജയിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, അഭിരാമി, സിങ്കം പുലി, നടരാജ സുബ്രമണ്യം(നട്ടി), അരുള്‍ ദോസ് തുടങ്ങി വന്‍ താരനിര മഹാരാജയിലുണ്ട്. കാന്താര, മംഗളവാരം എന്നീ ചിത്രങ്ങള്‍ക്ക് അജനേഷ് ലോകനാഥ് സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്.
Read More: ജയറാം സാറിന് വേണ്ടി മാത്രം ചെയ്ത ചിത്രമാണത്, അതിൽ ഒരുപാട് സന്തോഷമുണ്ട്: വിജയ് സേതുപതി
Read More: രംഗയെ പോലൊരു ഫീമെയിൽ ഓറിയന്റഡ് ചിത്രമൊന്നും പലർക്കും ചിന്തിക്കാൻ കഴിയില്ല: ചിന്നു ചാന്ദിനി
Content Highlight: Vijay Sethupathy Says That He Want To Do A Movie With Mohanlal