| Thursday, 29th August 2024, 7:04 pm

വിജയ് സേതുപതി - വെട്രിമാരൻ ചിത്രം, സൂപ്പർഹിറ്റ്‌ സിനിമയുടെ രണ്ടാംഭാഗം; റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് സേതുപതി നായകനായി എത്തിയ മഹാരാജ ഗംഭീര അഭിപ്രായമായിരുന്നു തിയേറ്ററിൽ നേടിയത്. നൂറ് കോടിയോളം കളക്ഷൻ ചിത്രം തിയേറ്ററിൽ നിന്ന് സ്വന്തമാക്കിയിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെയും ഗംഭീര അഭിപ്രായം വിജയ് സേതുപതി ചിത്രം നേടി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. ആർ. എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം.

വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ 2ന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.

വിടുതലൈ പാർട്ട് 2ന്റെ അണിയറ പ്രവർത്തകർ, ക്യാമറ: ആർ. വേൽരാജ്, കലാസംവിധാനം: ജാക്കി, എഡിറ്റർ: രാമർ , കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ്: പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി. ഉദയകുമാർ, വി.എഫ്.എക്സ്: ആർ. ഹരിഹരസുദൻ, പി. ആർ.ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Content Highlight: Vijay Sethupathy’s Viduthalai Movie Release Date

We use cookies to give you the best possible experience. Learn more