അൻപതാം ചിത്രവുമായി വന്ന് റെക്കോഡ് തൂക്കി മക്കൾ സെൽവൻ, ഇനി മഹാരാജയുടെ ഭരണം ഒ.ടി.ടിയിൽ
Entertainment
അൻപതാം ചിത്രവുമായി വന്ന് റെക്കോഡ് തൂക്കി മക്കൾ സെൽവൻ, ഇനി മഹാരാജയുടെ ഭരണം ഒ.ടി.ടിയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th July 2024, 12:32 pm

വിജയ് സേതുപതി നായകനായ മഹാരാജാ ലോക വ്യാപകമായി നൂറു കോടിയിൽപ്പരം കളക്ഷൻ നേടുന്ന ചിത്രമായി മാറി.

കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം എട്ടു കോടിയിൽപ്പരം ഗ്രോസ്സ്‌ കളക്ഷൻ നേടിയ മഹാരാജാ ചിത്രം വിജയ് സേതുപതി നായകനായി എത്തിയ ചിത്രങ്ങളിൽ കളക്ഷൻ റെക്കോർഡിൽ മുൻപന്തിയിൽ എത്തുന്ന ചിത്രമായിമാറി. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമാണ് മഹാരാജ. മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ മഹാരാജ നാളെ മുതൽ തമിഴ് , മലയാളം, തെലുഗ് , കന്നഡ, ഹിന്ദി ഭാഷകളിൽ ഓ.ടി.ടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന മഹാരാജയുടെ പ്രൊമോഷൻ പരിപാടികൾക്ക് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. വിജയ് സേതുപതി നായകനായും അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലുമെത്തിയ മഹാരാജായുടെ രചനയും സംവിധാനവും നിതിലൻ സാമിനാഥനാണ് നിർവ്വഹിച്ചത്.

ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമാണം.

സംഗീതം നൽകിയിരിക്കുന്നത് ബി.അജനീഷ് ലോക്നാഥ് ആണ്. എ.വി മീഡിയാസ് കൺസൾട്ടൻസിയാണ് ചിത്രത്തിന്റെ കേരളാ വിതരണം നടത്തിയത്. പി.ആർ.ഓ പ്രതീഷ് ശേഖർ.

 

Content highlight: Vijay Sethupathy’s Maharaja Movie O.T.T Release