| Tuesday, 19th July 2022, 6:37 pm

വിജയ് സേതുപതി മലയാളത്തില്‍; 19(1)(എ) ടീസര്‍ റിലീസ് ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത് വിജയ് സേതുപതി നായകാനായെത്തുന്ന 19(1)(എ) യുടെ ടീസര്‍ റിലീസ് ചെയ്തു. വിജയ് സേതുപതി ആദ്യമായി നായക വേഷം കൈകാര്യം ചെയ്യുന്ന മലയാള ചിത്രമാണിത്.

58 സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ടീസറാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം എന്ന യൂട്യുബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നിത്യാ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായിക ഇന്ദു വി.എസ് തന്നെയാണ്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രം ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാര്‍ വഴിയാണ് റിലീസ് ചെയ്യുന്നത്. റിലീസ് തിയതി നിലവില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

ഇത് രണ്ടാം തവണയാണ് വിജയ് സേതുപതി മലയാള സിനിമയില്‍ എത്തുന്നത്.  ജയറാം നായകനായി എത്തിയ മര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു.

അതേസമയം വിജയ് സേതുപതി നായകനായി എത്തിയ തമിഴ് ചിത്രം മാമനിതന്‍ ജൂണ്‍ 24 നായിരുന്നു റിലീസ് ചെയ്തത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വന്ന വിക്രമിലെ വിജയ് സേതുപതിയുടെ സന്താനം മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയിരുന്നു.

Content Highlight : Vijay sethupathy new malayalam movie 19(1)A teaser released
We use cookies to give you the best possible experience. Learn more