ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ സഹായമെത്തിച്ച കേരളസര്‍ക്കാരിനും പിണറായി വിജയനും നന്ദിയറിച്ച് നടന്‍ വിജയ് സേതുപതി. ദുരിതസമയത്ത് സമയബന്ധിതമായി സഹായം എത്തിച്ചതിന് ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ നന്ദി പറച്ചില്‍.
തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റ് ഉണ്ടായതിന് തൊട്ട് അടുത്ത ദിവസം തന്നെ സഹായഹസ്തവുമായി എത്തി. ഇപ്പോള്‍ ദുരിതാശ്വാസമായി 10 കോടി അനുവദിച്ചിരിക്കുന്നു കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ അവര്‍കളുടെ സഹായ മനസ്‌കതയ്ക്കും സഹോദരസ്‌നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു . എന്നായിരുന്നു വിജയ് സേതുപതിയുടെ ട്വീറ്റ്.
തമിഴ്‌നാടിന് കഴിഞ്ഞ ദിവസം 10 കോടി രൂപയുടെ സഹായം കേരളം പ്രഖ്യാപിച്ചിരുന്നു. ചുഴലിക്കാറ്റ് ഉണ്ടായ ഉടനെ അടിയന്തര സഹായമായി മരുന്നുകള്‍ എത്തിക്കുകയും വൈദ്യുതി പുനസ്ഥാപനത്തിനായി കെ.എസ്.ഇ.ബി സഹായവും എത്തിച്ചിരുന്നു.
Also Read ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാടിന് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്; വീഡിയോ
കേരളത്തിന്റെ സഹായമനസ്‌കത സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കേരളത്തിനോട് സഹായം ആവശ്യപ്പെട്ട് കമല്‍ഹാസന്‍ കത്തയച്ചിരുന്നു. ഗജ ചുഴലിക്കാറ്റില്‍ കൂടല്ലൂര്‍, രാമനാഥപുരം, പുതുക്കോട്ട, തിരുവാവൂര്‍ തുടങ്ങിയ ജില്ലകളിലും കനത്ത നാശനഷ്ടം ഉണ്ടായിരുന്നു. അന്ന് 1500 ലധികം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
ഏകദേശം 471ഓളം ദുതാശ്വാസ ക്യാമ്പുകളും സംസ്ഥാനത്ത് തുറന്നിരുന്നു. നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ ആഞ്ഞടിച്ച കാറ്റിനെത്തുടര്‍ന്ന് 81,000 ത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തീരങ്ങളില്‍ വീശിയിരുന്നു.
DoolNews Video