| Wednesday, 30th October 2024, 9:24 am

സീറോ ഈഗോയുള്ള ആളാണ് ആ മലയാളി സൂപ്പര്‍ താരം: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് മക്കള്‍ സെല്‍വന്‍ എന്ന ബ്രാന്‍ഡായി മാറിയ നടനാണ് വിജയ് സേതുപതി. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലെ നായകവേഷം വിജയ് സേതുപതിക്ക് വലിയൊരു ബ്രേക്കാണ് നല്‍കിയത്. പിസക്ക് ശേഷം വളരെ വേഗം തമിഴ് സിനിമയിലെ എണ്ണം പറഞ്ഞ നടന്‍മാരില്‍ ഒരാളായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. സൂപ്പര്‍ ഡീലക്‌സിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വിക്രം. ഇപ്പോള്‍ ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി.

ഫഹദ് ഫാസില്‍ വളരെ സ്വീറ്റും എനര്‍ജറ്റിക്കും ആണെന്നും അദ്ദേഹത്തിന് സീറോ ഈഗോ ആണെന്നും വിജയ് സേതുപതി പറയുന്നു. ഫഹദിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരു മലയാളി അഭിനേതാവായതുകൊണ്ടല്ല താന്‍ പുകഴ്ത്തി സംസാരിക്കുന്നതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫഹദ് ഫാസില്‍ വളരെ സ്വീറ്റാണ്. വളരെ എനര്‍ജറ്റിക്കാണ് അദ്ദേഹമെപ്പോഴും. എല്ലാവരുമായിട്ടും വളരെ ഫ്രണ്ട്ലി ആണ് ഫഹദ്. ഒട്ടും ഈഗോ ആ മനുഷ്യനില്ല. സീറോ ഈഗോയാണ് അദ്ദേഹത്തിന്. കോമ്പറ്റീഷന്‍ എന്ന ചിന്തയേ അദ്ദേഹത്തിനില്ല. സീറോ കോമ്പറ്റീഷന്‍ മൈന്‍ഡ് ആണ്. മനസില്‍ ഒന്നും വെക്കില്ല. വളരെ പ്ലെയിന്‍ ആയ മനസിനുടമയാണ് അദ്ദേഹം. ഒരു അടിപൊളി മനുഷ്യനും അഭിനേതാവുമാണ് ഫഹദ് ഫാസില്‍.

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതില്‍ തന്നെ ഞാന്‍ ഒരുപാട് സന്തോഷവാനാണ്. കേരളത്തില്‍ നിന്നുള്ള ആളായതുകൊണ്ടോ ഒരു മലയാളി ആയതുകൊണ്ടോ ഒന്നും അല്ല ഞാന്‍ അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിലും സമയം ചെലവഴിക്കാന്‍ കഴിയുന്നതിലും ഞാന്‍ ഒരുപാട് സന്തോഷവാനാണ്.

അദ്ദേഹത്തിലെ മനുഷ്യനെ നമ്മള്‍ എന്തായാലും പ്രശംസിച്ച് പോകും. അടിപൊളി ആയ മനുഷ്യനാണ് ഫഹദ്. ഇടക്കൊക്കെ അദ്ദേഹത്തിന്റെ റിയാക്ഷന്‍ നമ്മളെ അത്ഭുതപ്പെടുത്തും. അദ്ദേഹത്തിനെ ഞാന്‍ എപ്പോഴും ആരാധിക്കുന്നുണ്ട്,’ വിജയ സേതുപതി പറയുന്നു.

Content Highlight: Vijay Sethupathi Talks About Fahad Fasil

We use cookies to give you the best possible experience. Learn more