|

ആ നടന്‍ എന്നെ വീട്ടിലേക്ക് വിളിച്ച് വരുത്തി രണ്ട് മൂന്ന് മണിക്കൂര്‍ നിര്‍ത്താതെ കളിയാക്കും: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് മക്കള്‍ സെല്‍വന്‍ എന്ന ബ്രാന്‍ഡായി മാറിയ നടനാണ് വിജയ് സേതുപതി. കമല്‍ ഹാസന്‍, രജിനി തുടങ്ങി ബോളിവുഡിലെ കിങ് ഖാന്റെയടക്കം വില്ലനായി അഭിനയിച്ച താരമാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ പിസ്സ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ 2 ആണ് വിജയ് സേതുപതിയുടേതായി തിയേറ്ററുകളിലെത്തിയ അവസാന ചിത്രം.

അരവിന്ദ് സ്വാമിയെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ചില ദിവസങ്ങള്‍ അരവിന്ദ് സ്വാമി തന്നെ അരവിന്ദിന്റെ വീട്ടിലേക്ക് വിളിക്കുമെന്നും ഡ്രിങ്ക്‌സ് കഴിച്ച ശേഷം തന്നെ മണിക്കൂറുകളോളം കളിയാക്കാറുണ്ടെന്നും വിജയ് സേതുപതി പറയുന്നു.

അരവിന്ദ് സ്വാമി വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുന്ന മിക്ക ദിവസങ്ങളും അങ്ങനെ ആണെന്നും ഇടക്കെല്ലാം നേരം വെളുക്കുവോളം കളിയാക്കല്‍ തുടരുമെന്നും വിജയ് സേതുപതി തമാശ രൂപേണ പറഞ്ഞു. ഗലാട്ട പ്ലസ് മെഗാ പാന്‍ ഇന്ത്യന്‍ ആക്ടേഴ്സില്‍ സംസാരിക്കുകയാണ് വിജയ് സേതുപതി.

‘സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് അരവിന്ദ് സാര്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തും. എന്നിട്ട് ഞാന്‍ അവിടെ പോയി ഞങ്ങള്‍ ഓരോ ഡ്രിങ്ക് ഒക്കെ കുടിച്ച് ഇരിക്കുമ്പോള്‍ സാര്‍ എന്നെ രണ്ട് മൂന്ന് മണിക്കൂര്‍ നിര്‍ത്താതെ കളിയാക്കും.

എല്ലാ തവണയും ഇങ്ങനെയാണ്. സംസാരിക്കാനുണ്ടെന്ന് പറയും, ഞാന്‍ ചെല്ലും, കളിയാക്കല്‍ തുടങ്ങും. ചില ദിവസങ്ങളില്‍ നേരം വെളുക്കുന്നതുവരെയൊക്കെ നിര്‍ത്തി കളിയാക്കും (ചിരി). അത് കഴിഞ്ഞ് എന്നെ തിരിച്ച് വീട്ടിലാക്കും,’ വിജയ് സേതുപതി പറയുന്നു.

Content Highlight: Vijay Sethupathi Talks about Aravind Swami

Latest Stories

Video Stories