| Sunday, 23rd June 2024, 3:05 pm

വിടുതലൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഒന്നും പറയുന്നില്ല, പക്ഷെ ആ മലയാളി നടി അമ്പരപ്പിക്കും: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് വിജയ് സേതുപതി നായകനായ ചിത്രം മഹാരാജ. ചിത്രം ഇതിനോടകം തന്നെ 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി കേരളത്തില്‍ വന്നിരുന്നു. ഇതോടെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ പുതിയ ചിത്രം ‘വിടുതലൈ’യുടെ രണ്ടാം ഭാഗത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ജനപ്രിയ നായിക മഞ്ജു വാര്യറും എത്തുന്നുണ്ട് എന്ന അപ്‌ഡേഷനുകള്‍ നേരത്തെ ഉണ്ടായിരുന്നു.

വിടുതലൈ രണ്ടാം ഭാഗത്തല്‍ മഞ്ജു വാര്യറുടെ കഥാപാത്രത്തെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് വിജയ് സേതുപതി.

‘മഞ്ജു വാര്യര്‍ അമ്പരപ്പിച്ചു, ഈ സിനിമയെക്കുറിച്ച് എനിക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. പക്ഷെ ഒരു കാര്യ പറയാം പറയാം ഈ സിനിമ ഒരു മാസ് എന്റര്‍ ടൈനറാണ്. ഈ സിനിമ പൊളിറ്റിക്കലി സ്‌ട്രോങ്ങാണ്,’ വിജയ് സേതുപതി പറഞ്ഞു.

Also ReadAlso Read: റീ റിലീസ് ചെയ്ത് അഞ്ചാഴ്ച, ഓരോ ആഴ്ച കഴിയുന്തോറും സ്‌ക്രീനിന്റെയും ഷോയുടെയും എണ്ണം കൂടുന്നു, രണ്‍ബീര്‍-എ.ആര്‍ റഹ്‌മാന്‍ മാജിക് ഏറ്റെടുത്ത് സിനിമാലോകം

തമിഴിന് പുറമെ മലയാളത്തിലും വിജയ് സേതുപതി തന്റെ വരവ് അറിയിച്ചിരുന്നു. മുമ്പ് ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്നൊരു മലയാള ചിത്രത്തിലായിരുന്നു വിജയ് സേതുപതിയുടെ മലയാളത്തിലെ അരങ്ങേറ്റം.

അതേസമയം ബോളിവുഡ് താരം അനുരാഗ് കശ്യപാണ് മഹാരാജയില്‍ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, അഭിരാമി, സിങ്കം പുലി, നടരാജ സുബ്രമണ്യം(നട്ടി), അരുള്‍ ദോസ് തുടങ്ങി വന്‍ താരനിര മഹാരാജയിലുണ്ട്. കാന്താര, മംഗളവാരം എന്നീ ചിത്രങ്ങള്‍ക്ക് അജനേഷ് ലോകനാഥ് സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്.

Content Highlight: Vijay Sethupathi Talking About Viduthalai 2 And Manju Warrier

Latest Stories

We use cookies to give you the best possible experience. Learn more