ഞാൻ ആ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ ലോകേഷ് ഇനി ഫാന്റസിയിൽ എഴുതേണ്ടി വരും: വിജയ് സേതുപതി
Entertainment
ഞാൻ ആ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ ലോകേഷ് ഇനി ഫാന്റസിയിൽ എഴുതേണ്ടി വരും: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st June 2024, 10:30 am

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് മഹാരാജ. വിജയ് സേതുപതി നായകനായ ചിത്രം ഇതിനോടകം തന്നെ 50 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. വിജയ് സേതുപതിയുടെ 50ാമത്തെ സിനിമയാണ് മഹാരാജ.

കുരങ്കു ബൊമ്മൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഏഴ് വര്‍ഷമെടുത്താണ് നിതിലന്‍ സ്വാമിനാഥന്‍ മഹാരാജ ഒരുക്കിയത്.

ഇനി താൻ സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്യില്ലെന്ന് വിജയ് സേതുപതി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2 എല്ലാം വരാനിരിക്കുമ്പോൾ ചിത്രത്തിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിജയ് സേതുപതി.

കൈതിയിൽ വിജയ് സേതുപതി ഇല്ലായിരുന്നുവെങ്കിലും ലോകേഷ് സിനിമാറ്റിക് യൂണിവേർസിലെ വിക്രം എന്ന ചിത്രത്തിൽ സന്താനം എന്ന പ്രധാന വില്ലൻ കഥാപാത്രമായി വിജയ് സേതുപതി തിളങ്ങിയിരുന്നു. കൈതി 2വിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോൾ ചിത്രത്തിൽ ഉണ്ടാവുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിജയ് സേതുപതി.

കൈതി ഒന്നിൽ താൻ അഭിനയിച്ചിട്ടില്ലെന്നും താൻ മരിച്ചതാണെന്നും വിജയ് സേതുപതി പറയുന്നു. ഇനി ലോകേഷ് എന്തെങ്കിലും ഫാന്റസി ചെയ്താൽ മാത്രമേ അടുത്ത ചിത്രത്തിൽ താനുണ്ടാവുള്ളൂവെന്നും വിജയ് സേതുപതി പറഞ്ഞു. പുതിയ ചിത്രം മഹാരാജയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൈതി ഒന്നിൽ ഞാൻ ഇല്ല. ഞാൻ മരിച്ചു. ലോകേഷ് ഇനി ഫാന്റസിയിൽ അത് എഴുതേണ്ടി വരും. ഫാന്റസി ഉണ്ടെങ്കിൽ മാത്രമേ ഇനി സന്താനത്തിന് വരാൻ കഴിയുകയുള്ളൂ,’വിജയ് സേതുപതി പറയുന്നു.

അതേസമയം മഹാരാജയിൽ ബോളിവുഡ് താരം അനുരാഗ് കശ്യപാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, അഭിരാമി, സിങ്കം പുലി, നടരാജ സുബ്രമണ്യം(നട്ടി), അരുള്‍ ദോസ് തുടങ്ങി വന്‍ താരനിര മഹാരാജയിലുണ്ട്. കാന്താര, മംഗളവാരം എന്നീ ചിത്രങ്ങള്‍ക്ക് അജനേഷ് ലോകനാഥ് സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്.

 

Content Highlight: Vijay Sethupathi Talk About Kaithi 2 Movie