തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഒരു ജൂനിയർ ആർട്ടിസ്റ്റായ് കരിയർ തുടങ്ങിയ വിജയ് ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന നായക നടനാണ്.
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഒരു ജൂനിയർ ആർട്ടിസ്റ്റായ് കരിയർ തുടങ്ങിയ വിജയ് ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന നായക നടനാണ്.
കഴിഞ്ഞ വർഷം ഇറങ്ങി വമ്പൻ വിജയമായി മാറിയ ഷാരുഖ് ഖാൻ ചിത്രം ജവാനിൽ വില്ലൻ വേഷത്തിൽ എത്തിയത് വിജയ് സേതുപതിയായിരുന്നു. പുതിയ ബോളിവുഡ് ചിത്രം മെറി ക്രിസ്മസിൽ നായകനായി എത്തുന്നത് വിജയ് സേതുപതിയാണ്.
തന്റെ സിനിമാ കരിയറിൽ വ്യത്യസ്തമായ ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് വിജയ് സേതുപതി. വേറിട്ട കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സ്വന്തം താരപദവിയെ ഓർത്തിട്ട് പേടി തോന്നാറില്ലേയെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് വിജയ് .
പണ്ട് തന്റെ ഭാര്യയോട് ഇഷ്ടം തുറന്ന് പറയാതെ ആദ്യം തന്നെ കല്യാണം കഴിച്ചാല്ലോയെന്നാണ് താൻ ചോദിച്ചതെന്നും അത് ജീവിതത്തിലെ ഒരു പ്രധാന തീരുമാനമായിരുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു. അന്ന് ആ തീരുമാനം എടുത്തപ്പോൾ ഇല്ലാത്ത ഭയം എങ്ങനെയാണ് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടാവുകയെന്നാണ് വിജയ് പറയുന്നത്. ഫിലിം കമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു താരം.
‘പണ്ട് ഞാൻ ദുബായിൽ ആയിരുന്നപ്പോൾ എന്റെ ഭാര്യയുമായി ഞാൻ പ്രണയത്തിലായി. ഞങ്ങൾ യാഹൂവിൽ ആയിരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നത്. കുറച്ച് ആഴ്ച്ചകൾക്ക് ശേഷം ഞാൻ അവളോട് നമുക്ക് കല്യാണം കഴിച്ചാല്ലോയെന്ന് ചോദിച്ചു.
ഞാൻ അവളോട് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടേയില്ല. ഞങ്ങൾ അഞ്ചു മാസത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിക്കുന്നത്. അത് ജീവിതത്തിലെ വലിയൊരു തീരുമാനമാണ്. ആ തീരുമാനം എടുക്കാൻ ഞാൻ പേടിച്ചിട്ടില്ല. പിന്നെ എന്തിനാണ് സിനിമ തെരഞ്ഞെടുക്കുന്നതിന് പേടിക്കുന്നത്,’വിജയ് സേതുപതി പറയുന്നു.
Content Highlight: Vijay Sethupathi Talk About His Character Selections In Films