Entertainment news
വിജയ് സേതുപതിയും തപ്‌സിയും ഒന്നിക്കുന്ന 'അന്നബെല്ലെ സേതുപതി'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 26, 05:44 pm
Thursday, 26th August 2021, 11:14 pm

ചെന്നൈ: വിജയ് സേതുപതിയും തപ്സി പന്നുവും ആദ്യമായി ഒന്നിക്കുന്ന അന്നബെല്ലെ സേതുപതി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇരുവരുടെയും ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഒ.ടി.ടി റിലീസായി ഒരുങ്ങുന്ന ചിത്രം ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. ചിത്രം സെപ്തംബര്‍ 17 മുതല്‍ സ്ട്രീം ചെയ്തുതുടങ്ങും. ദീപക് സുന്ദരരാജനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ജയ്പൂര്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. തമിഴിന് പുറമെ തെലുങ്കു, ഹിന്ദി, മലയാളം, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. രാധിക ശരത്കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

‘അന്നബെല്ലെ റാത്തോഡ്’ എന്ന പേരിലാണ് ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്യുന്നത്. ഒരു ഹൊറര്‍ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ലൂപ് ലാപേട്ട, അനുരാഗ് കശ്യപിന്റെ ത്രില്ലര്‍ ദൊബാര, സ്‌പോര്‍ട്‌സ് ബയോപിക് ആയ ഷബാഷ് മിത്തു എന്നിവയാണ് തപ്‌സിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Vijay Sethupathi, Taapsee Pannu-Starrer Annabelle Sethupathi