സൂപ്പര്‍ ഡീലക്‌സ് സിനിമയിലെ ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നെന്ന് നടന്‍ വിജയ് സേതുപതി. ഫിലിം കംപാനിയന്റെ ടോക് ഷോയ്ക്കിടെയായിരുന്നു വിജയ് സേതുപതിയുടെ പരാമര്‍ശം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തിരക്കഥയില്‍ തന്റെ മകന്‍ അച്ഛനെന്താ പെണ്ണായി ജനിക്കാതിരുന്നതെന്ന് ചോദിക്കുന്ന ഭാഗം വായിച്ചപ്പോള്‍ തൊട്ട് താന്‍ സിനിമ ചെയ്യുന്നതിന് തല്‍പ്പരനായിരുന്നെന്ന് വിജയ് സേതുപതി പറയുന്നു.
‘ആ സീന്‍ വളരെ മനോഹരമായിട്ടാണ് എഴുതിയിട്ടുള്ളത്. അതാണ് ഈ സിനിമ ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കുന്നതിന് കാരണം. ഞാന്‍ അപ്പോള്‍ തന്നെ സംവിധായകനോട് (ത്യാഗരാജന്‍ കുമാരരാജ) ഈ സിനിമ ചെയ്യാമെന്നും ഒരു രൂപ പോലും പ്രതിഫലമായി വേണ്ടെന്നും പറഞ്ഞു.’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഷൂട്ടിംഗിന്റെ ആദ്യദിവസങ്ങളില്‍ ഒരു സീന്‍ ചിത്രീകരിക്കുന്നതിന് 50-60 വരെ ടേക്കുകള്‍ എടുക്കേണ്ടതായി വന്നുവെന്നും പിന്നീട് തനിക്കുള്ളില്‍ ഒരു സ്ത്രീ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആത്മവിശ്വാസത്തോടെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ ഡീലക്‌സ് സിനിമയിലെ വിജയ് സേതുപതിയുടെ പ്രകടനം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് ഇക്വാലിറ്റി ഇന്‍ സിനിമ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇതേ സിനിമിയിലെ വിജയ് സേതുപതിയുടെ അഭിനയം ഫിലിം കംപാനിയന്റെ ദശാബ്ദത്തിലെ മികച്ച നൂറ് പ്രകടനങ്ങളിലും ഇടം നേടിയിരുന്നു.
സിനിമാ നിരൂപക അനുപമ ചോപ്ര നയിച്ച ചര്‍ച്ചയില്‍ മനോജ് ബാജ്‌പേയ്, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, വിജയ് ദേവരക്കൊണ്ട, പാര്‍വതി തിരുവോത്ത്, ആയുഷ്മാന്‍ ഖുറാന എന്നിവരും പങ്കെടുത്തിരുന്നു.
WATCH THIS VIDEO: