മോഹന്‍ലാല്‍ നായകനാവുന്ന മരക്കാറിന്റെ സെറ്റിലെത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതി. സെറ്റിലെത്തി ഷൂട്ടിംഗ് കാണുന്നതിന്റെയും മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും സംസാരിക്കുന്നതിന്റെയും വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ സൈനയുടെ ഒഫീഷ്യന്‍ യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.
താരത്തിന്റെ ലൊക്കേഷന്‍ സന്ദര്‍ശനം മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. താന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണെന്ന് വിജയ് സേതുപതി മുന്‍പ് പല അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ‘മരക്കാറിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകള്‍ കാണുമ്പോഴും സിനിമ കാണാനുള്ള ആവേശം കൂടുകയാണെ’ന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ‘ഇനി ഡിസംബര്‍ 2 ആവാനുള്ള കാത്തിരിപ്പാ’ണെന്നാണ് മറ്റൊരാളുടെ കമന്റ്.
നേരത്തെ തമിഴ് നടന് അജിത്ത് സെറ്റിലെത്തിയ വീഡിയോയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. 100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദാമി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രണവ് മോഹന്‍ലാല്‍, അര്ജുന്, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.