| Wednesday, 18th April 2018, 8:23 am

കഠ്‌വ സംഭവം; കുറ്റവാളികള്‍ക്ക് എന്ത് ശിക്ഷ നല്‍കിയാലും പകരമാവില്ല; കൊലയാളികളെ പിന്തുണക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് വിജയ് സേതുപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കഠ്‌വയില്‍ മുസ്ലിം ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികളെ പിന്തുണക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച നടന്‍ വിജയ് സേതുപതി. കുറ്റവാളികള്‍ക്ക് എന്ത് ശിക്ഷ നല്‍കിയാലും പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടായ വേദനയും സങ്കടത്തിനും പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോളിവുഡ് സ്റ്റഡ് യൂണിയന്റെ അമ്പത്തിയൊന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസമുള്ള ആളുകള്‍ പോലും കുറ്റവാളികളെ പിന്തുണക്കുന്നു എന്നത് അംഗീകരിക്കാന്‍ കഴിയില്ല ഇത് ലജ്ജാകരമായ സംഭവമാണെന്നും ഇത് കടുത്ത് ദേഷ്യമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Also Read കത്വ സംഭവം: ജമ്മു-കാശ്മീരിലെ എല്ലാ ബി.ജെ.പി മന്ത്രിമാരും രാജി വെക്കുന്നു


ആളുകള്‍ക്ക് സ്ത്രീകളോട് എങ്ങിനെയാണ് പെരുമാറേണ്ടതെന്നോ ബഹുമാനിക്കേണ്ടതെന്നോ അറിയില്ല. സ്ത്രീകളെയും കുട്ടികളെയും ബഹുമാനിക്കാന്‍ പുരുക്ഷന്‍മാരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൂടെയെല്ലാം വീട്ടിലും സ്ത്രീകള്‍ ഉണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംഭവത്തില്‍ പ്രതിഷേധവുമായി മറ്റു നടീ-നടന്‍മാരും രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ്, ജയസൂര്യ, പാര്‍വ്വതി, 2018ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാര ജേതാവ് ഋദ്ധി സെന്‍,പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങി നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more