തമിഴ് സിനിമ പ്രേക്ഷകര്‍ വിജയ് സേതുപതിയെ വിളിക്കുന്നത് മക്കള്‍ സെല്‍വനെന്നാണ്. നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് മക്കള്‍ സെല്‍വനായി മാറിയത്. ഏതാണ്ട് 12 ചിത്രങ്ങളാണ് വിജയ് സേതുപതിയുടേയായി ഇത് വരെ അനൗണ്‍സ് ചെയ്തിട്ടുള്ളത്. അതില്‍ ഒരു ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിജയ് നായകനായെത്തുന്ന മാസ്റ്ററില്‍ വില്ലന്‍ കഥാപാത്രമായാണ് വിജയ് സേതുപതിയായെത്തുന്നത്. സാധാരണ നായക വേഷത്തില്‍ എത്തുന്ന വിജയ് സേതുപതി എന്ത് കൊണ്ട് വില്ലനായെത്തുന്നു എന്ന ചോദ്യം അനൗണ്‍സ് ചെയ്തപ്പോഴേ ഉയര്‍ന്നിരുന്നു. ആ ചോദ്യത്തിന് വിജയ് സേതുപതി മറുപടി പറഞ്ഞിരിക്കുകയാണ്. ആ മറുപടി വളരെ ലളിതമാണ്.
പ്രതിശ്ചായയെ കുറിച്ച് ആലോചിക്കുന്ന വ്യക്തിയല്ല താന്‍. സംവിധായകന്‍ ലോകേഷ് കനകരാജ് കഥാപാത്രത്തെ കുറിച്ച് വിശദീകരിച്ചപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ടു. അത്തരമൊരു കരുത്തനായ കഥാപാത്രത്തെ വില്ലന്‍ കഥാപാത്രമാണ് എന്നത് കൊണ്ട് മാത്രം കൈയ്യൊഴിയാന്‍ താന്‍ തയ്യാറല്ലെന്നാണ് വിജയ് സേതുപതിയുടെ വിശദീകരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ കാര്‍ത്തിക് സുബ്ബരാജ് ചിത്രമായ പേട്ടയിലും വിജയ് സേതുപതി നെഗറ്റീവ് പശ്ചാത്തലമുള്ള കഥാപാത്രമായി എത്തിയിരുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ എന്നിവരാണ് മാസ്റ്ററില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.