Advertisement
Daily News
'റിയല്‍ സൂപ്പര്‍സ്റ്റാര്‍'; ആത്മഹത്യ ചെയ്ത അനിതയുടെ നാട്ടിലെ വിദ്യാലയങ്ങള്‍ക്കായി പരസ്യവരുമാനം മാറ്റിവെച്ച് വിജയ് സേതുപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 10, 04:32 pm
Friday, 10th November 2017, 10:02 pm

 

ചെന്നൈ: വ്യത്യസ്തമായ സിനിമകളിലൂടെ ആസ്വാദകര്‍ക്കിടയില്‍ ഇടം നേടിയ താരമാണ് വിജയ് സേതുപതി. മെരസല്‍ വിവാദം കത്തിനിന്നപ്പോഴും ആരെയും ഭയക്കാതെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു വിജയ് സേതുപതി.

ഏറ്റവും ഒടുവിലായി തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 49.70 ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് താരം. തന്റെ പരസ്യവരുമാനമാണ് ഇതിനായി വിജയ് സേതുപതി ചെലവഴിക്കുന്നത്.


Also Read: ‘ജയസൂര്യ ചേട്ടനോട് എന്തോ ഒരിഷ്ടമാണ്’; മനസു തുറന്ന് പ്രണവിന്റെ ആദിയിലെ നായിക അതിഥി


നീറ്റ് പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അനിതയുടെ പേരിലാണ് പണം നല്‍കുകയെന്ന് വിജയ് സേതുപതി മാധ്യമങ്ങളോട് പറഞ്ഞു. അനിതയുടെ സ്വദേശമായ അരിയല്ലൂര്‍, സംസ്ഥാനത്ത് വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ്.

774 അംഗനവാടികള്‍ക്കായി 38,70,000 രൂപയും തമിഴ്നാടിലെ 21 അന്ധവിദ്യാലയങ്ങള്‍ക്കായി 10,50000 രൂപയും ചിലവഴിക്കും. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹെലന്‍ കെല്ലര്‍ അന്ധവിദ്യാലയത്തിനായി 50000 രൂപയും നല്‍കും.

പൊതുവെ പരസ്യചിത്രങ്ങളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന വിജയ് സേതുപതി അനില്‍ പ്രൊഡക്ട്സിനുവേണ്ടി അഭിനയിച്ച പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന രൂപയാണ് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി മാറ്റിവെക്കുന്നത്.