| Monday, 10th February 2020, 11:07 pm

ആരാധകര്‍ക്കൊപ്പം കൂളിങ്ങ് ഗ്ലാസ് വെച്ച് പുഞ്ചിരിച്ച് വിജയിയുടെ സെല്‍ഫി; നെയ്‌വേലിയില്‍ ഷൂട്ടിങ്ങ് അനുവദിക്കരുതെന്ന് പറഞ്ഞ ബി.ജെ.പിയ്ക്കുള്ള മറുപടിയെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ക്കൊപ്പം കൂളിങ്ങ് ഗ്ലാസ് വെച്ച് പുഞ്ചിരിച്ച് നെയ്‌വേലിയില്‍ നിന്നും തമിഴ് നടന്‍ വിജയിയുടെ സെല്‍ഫി. വിജയ് ചിത്രം മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ഭൂമി സിനിമാ ആവശ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് നെയ്‌വേലിയിലെ ആയിരക്കണക്കിന് ആരാധകര്‍ക്കൊപ്പം നിന്ന് വിജയ് സെല്‍ഫി പോസ്റ്റ് ചെയ്തത്. നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നല്‍കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതു കൂടാതെ നെയ്‌വേലിയിലെ വിജയ് ചിത്രം മാസ്റ്ററിന്റെ ഷുട്ടിങ്ങ് തടസ്സപ്പെടുത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഷൂട്ടിങ്ങ് സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആയിരക്കണക്കിന് വിജയ് ആരാധകര്‍ ചേര്‍ന്ന് പ്രതിരോധിക്കുകയായിരുന്നു. ഒരു പക്ഷേ ഇതായിരിക്കാം നന്ദി നെയ്‌വേലി എന്ന ക്യാപ്ഷനില്‍ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ മറ്റൊരു നിരീക്ഷണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലപാടുകളില്‍ വിട്ടു വീഴ്ച്ചയില്ലാത്ത താരം മൗനമായി പ്രതികാര നടപടിക്കൊരുങ്ങിയവര്‍ക്ക് മറുപടി നല്‍കുകയാണെന്നാണ് നെയ്‌വേലി സെല്‍ഫിയെക്കുറിച്ച് സോഷ്യല്‍ മീഡിയയുടെ വ്യാഖ്യാനിക്കുന്നു. ഇതിനോടകം നിരവധി പേരാണ് വിജയിയുടെ സെല്‍ഫി ഷെയര്‍ ചെയ്തത്.

നേരത്തെ ബി.ജെ.പി നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ സിനിമാ ചിത്രീകരണത്തിന് നല്‍കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല.ആദായ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് വിജയി ആരാധകരും ബി.ജെ.പിയും നേര്‍ക്കുനേര്‍ വന്നതിന് ശേഷമാണ് ബി.ജെ.പി ചിത്രീകരണത്തിന് സ്ഥലം അനുവദിക്കരുത് എന്ന ആവ്ശ്യവുമായി രംഗത്ത് വന്നത്.

ബുധനാഴ്ച്ച നെയ്‌വേലിയിലെ ചിത്രീകരണ സ്ഥലത്ത് നിന്നും വിജയിയെ അറസ്റ്റ് ചെയ്ത ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വ്വം ചൈന്നൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എം.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു വിജയിയെ തേടി ആദായ നികുതി വകുപ്പ് എത്തിയത്.

മൂന്ന് ദിവസത്തിനകം രണ്ടാമത്തെ ചോദ്യം ചെയ്യലിനായി ഓഫിസില്‍ ഹാജരാകാന്‍ വിജയിയ്ക്ക് ആദായനികുതി വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more