| Friday, 29th November 2024, 9:23 pm

ഇളയ ദളപതിയുടെ സിനിമാ എന്‍ട്രി... ആകാംക്ഷയോടെ സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേണ്ടി ഇറങ്ങാന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് തമിഴ് താരം വിജയ് അറിയിച്ചതിന്റെ നിരാശയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എന്നാലിപ്പോള്‍ വിജയ്ക്ക് പിന്നാലെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്കെത്തുന്നു എന്ന വാര്‍ത്തയാണ് സിനിമാലോകത്ത് നിന്ന് പുറത്തുവരുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് യുവതാരം സുന്ദീപ് കിഷനാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ചിത്രത്തിന്റെ സംവിധായകന്‍, നായകന്‍, സംഗീത സംവിധായകന്‍, എഡിറ്റര്‍ എന്നിവയെല്ലാം ആരെന്ന് മോഷന്‍ പോസ്റ്ററിലൂടെ പുറത്ത് വിടുകയായിരുന്നു.

തങ്ങളുടെ പ്രൊഡക്ഷന്‍ ഹൌസ് എല്ലായ്‌പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസണ്‍ കഥ അവതരിപ്പിച്ചപ്പോള്‍ അതില്‍ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്ഷന്‍സിലെ ജി.കെ.എം. തമിഴ് കുമരന്‍ പറഞ്ഞു. പാന്‍-ഇന്ത്യന്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസണ്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാര്‍ത്ഥ സ്ഥലത്ത് തിരയുക’ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും തമിഴ് കുമരന്‍ പറഞ്ഞു. പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനുള്ള തന്റെ മിടുക്ക് തമിഴ്, തെലുങ്ക് മാര്‍ക്കറ്റുകളില്‍ സന്ദീപ് കിഷന്‍ തെളിയിച്ചിട്ടുണ്ടെന്നും ഈ പുതിയ കൂട്ടുകെട്ട് സിനിമാ പ്രേമികളെ ഒരു പുതിയ സിനിമാ അനുഭവത്തിലൂടെ ആകര്‍ഷിക്കുമെന്ന് തങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ്- ജി.കെ.എം. തമിഴ് കുമരന്‍, സംഗീതം- തമന്‍ എസ്, എഡിറ്റര്‍- പ്രവീണ്‍ കെ.എല്‍, കോ -ഡയറക്ടര്‍- സഞ്ജീവ്, പബ്ലിസിറ്റി ഡിസൈന്‍- ട്യൂണേ ജോണ്‍, വി.എഫ്.എക്‌സ്- ഹരിഹരസുതന്‍, സ്റ്റില്‍സ്- അരുണ്‍ പ്രസാദ് (മോഷന്‍ പോസ്റ്റര്‍), പി.ആര്‍.ഒ- ശബരി

Content Highlight: Vijay’s son Jason Sanjay debut directorial movie announced

We use cookies to give you the best possible experience. Learn more