ചെന്നൈ: വോട്ട് ചെയ്യാനായി സൈക്കിളില്‍ വിജയ് എത്തിയതില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്ന് വിജയ്‌യുടെ പി.ആര്‍ മാനേജര്‍ റിയാസ് കെ അഹമ്മദ്.
വിജയ്‌യുടെ വീട് അടുത്ത് ആയതിനാലാണ് സൈക്കിളില്‍ വന്നത്, കാറില്‍ വന്നാല്‍ പാര്‍ക്ക് ചെയ്യാന് സ്ഥലമുണ്ടാവില്ലെന്നും മറ്റു ലക്ഷ്യങ്ങള്‍ ഇല്ലെന്നുമാണ് റിയാസ് ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ ഔദ്യോഗികമായി വിജയ് പ്രതികരിച്ചിട്ടില്ല. നേരത്തെ വിജയ് സൈക്കിളില്‍ എത്തിയത് അണ്ണാഡി.എം.കെ – ബി.ജെ.പി മുന്നണിക്കും പെട്രോള്‍ വില വര്‍ധനവിനുമെതിരെയുള്ള പ്രതിഷധത്തെ തുടര്‍ന്നാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് വിജയ് പ്രതികരിച്ചിരുന്നില്ല. അതേസമയം ദേശീയ തലത്തിലടക്കം വിജയ്‌യുടെ സൈക്കിള്‍ യാത്ര ട്രെന്റിംഗ് ആയി.
ട്വിറ്ററില്‍ പെട്രോള്‍-ഡീസല്‍ പ്രൈസ് ഹൈക്ക് എന്ന ടാഗ് ഹിറ്റാവുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Vijay’s PR manager said he came on a bicycle because he was close to home and had no other goals