| Thursday, 9th December 2021, 2:35 pm

മാസ്റ്റര്‍ സെല്‍ഫിയ്ക്ക് പിന്നാലെ വീണ്ടും തരംഗമായി വിജയ്; 2021 ലെ ഏറ്റവും ഹിറ്റ് ട്വീറ്റ് വിജയ്യുടേത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: 2021ല്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതുമായ ട്വീറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ട്വിറ്റര്‍

തന്റെ അടുത്ത ചിത്രമായ ‘ബീസ്റ്റ്’ ന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം വിജയ്യുടെ ട്വീറ്റാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും.

ജൂണ്‍ മാസത്തിലായിരുന്നു വിജയ്യുടെ ട്വീറ്റ്. പോസ്റ്റിന് 3.42 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും പതിനായിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം, ആരാധകരുമൊത്തുള്ള വിജയ്യുടെ സെല്‍ഫിയാണ് എന്റര്‍ടെയ്ന്‍മെന്റില്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ്.

രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ഈ സെല്‍ഫിക്ക് അന്ന് ഉണ്ടായിരുന്നത്.

തന്റെ വരാനിരിക്കുന്ന ചിത്രമായ മാസ്റ്ററിന്റെ നെയ്വേലി സെറ്റില്‍ നിന്ന് ഫെബ്രുവരിയിലാണ് വിജയ് സെല്‍ഫി പോസ്റ്റ് ചെയ്തത്. ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളൊരു സെല്‍ഫിയായിരുന്നു അത്. 30 ദശലക്ഷത്തില്‍ അധികം ഫോളോവേഴ്‌സാണ് വിജയ്ക്കുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Vijay’s post on ‘Beast’ most liked and retweeted tweet from film industry in India

We use cookies to give you the best possible experience. Learn more