കേരളത്തില്‍ 90 ശതമാനം തിയേറ്ററിലും ലിയോ ഉണ്ടാകും: റിപ്പോര്‍ട്ട്
Entertainment news
കേരളത്തില്‍ 90 ശതമാനം തിയേറ്ററിലും ലിയോ ഉണ്ടാകും: റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th July 2023, 10:43 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോക്കായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ എല്ലാം തന്നെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ കേരളത്തില്‍ വിജയ്‌യുടെ പുതിയ ചിത്രത്തിന് വമ്പന്‍ റിലീസായിരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും പുതുതായി പുറത്തുവരുന്നത്.

കേരളത്തില്‍ 650ല്‍ അധികം സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നത്. മൂവായിരത്തിലധികം പ്രദര്‍ശനങ്ങളും ആദ്യ ദിവസമുണ്ടാകുമെന്നും ട്വീറ്റില്‍ പറയുന്നു.

എന്തായാലും കേരളത്തില്‍ വിജയ്‌യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ഏറ്റവും ഒടുവില്‍ ചിത്രത്തിലേതായി പുറത്തുവന്ന ‘നാ റെഡി താന്‍’ എന്ന് തുടങ്ങുന്ന ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. വിജയുടെ പിറന്നാള്‍ ദിനത്തിലാണ് പാട്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത്.

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രം 2023 ഒക്ടോബര്‍ 19ന് തിയറ്ററുകളിലേക്കെത്തും. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highlight: Vijay’s leo releasing in big scale at kerala