പുതു ലീഡര്‍, ഏജന്റ് ഗാന്ധിയായി വിജയ്; തീ പാറും ആക്ഷനുമായി ഗോട്ട്; ട്രെയ്‌ലര്‍
Cinema
പുതു ലീഡര്‍, ഏജന്റ് ഗാന്ധിയായി വിജയ്; തീ പാറും ആക്ഷനുമായി ഗോട്ട്; ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th August 2024, 6:28 pm

സംവിധായകന്‍ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോട്ട് അഥവാ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’. വിജയ് ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗോട്ടിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തുവന്നു. രണ്ട് മിനിട്ടും 51 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് ഇത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.


ആക്ഷന്‍ മൂഡില്‍ ഒരുങ്ങുന്ന ഗോട്ട് എ.ജി.എസ്. എന്റര്‍ടൈമെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ്. അഘോരം, കല്‍പാത്തി എസ്. ഗണേഷ്, കല്‍പാത്തി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയില്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല, വൈഭവ്, പ്രേംഗി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്‍, അഞ്ജന കിര്‍ത്തി, ഗഞ്ച കറുപ്പ് എന്നിവരുമുണ്ട്.

സെപ്റ്റംബര്‍ അഞ്ചിന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ റെക്കോഡ് റിലീസായി ശ്രീ ഗോകുലം മൂവീസ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും. ഛായാഗ്രഹണം – സിദ്ധാര്‍ത്ഥ നൂനി, ചിത്രസംയോജനം – വെങ്കട് രാജേന്‍, ആക്ഷന്‍ – ദിലീപ് സുബ്ബരായന്‍, കലാസംവിധാനം – ബി. ശേഖര്‍, സൂര്യ രാജീവന്‍, വസ്ത്രാലങ്കാരം- വാസുകി ഭാസ്‌കര്‍, പല്ലവി സിങ്.

സൗണ്ട് ഡിസൈന്‍- ടി. ഉദയകുമാര്‍, രഞ്ജിത് വേണുഗോപാല്‍, സരവകുമാര്‍, സൗണ്ട് മിക്‌സിങ്- ടി. ഉദയകുമാര്‍, നൃത്ത സംവിധാനം- സതീഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എം. സെന്തികുമാര്‍, ഗോവിന്ദരാജ്, രാംകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, വി.എഫ്.എക്‌സ്. ഹെഡ്- ആര്‍. ഹരിഹര സുതന്‍, പബ്ലിസിറ്റി ഡിസൈന്‍- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്.

Content Highlight: Vijay’s Goat Movie Trailer Out Now