അഹമ്മദാബാദ്: സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി വിജയ് രൂപാനി സ്വയം നിരീക്ഷണത്തിലേക്ക് മാറി. കൊവിഡ് 19 സ്ഥിരീകരിച്ച എം.എല്‍.എ നേരത്തെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എം.എല്‍.എയ്ക്ക് രോഗം സ്ഥിരീകരിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എയായ ഇമ്രാന്‍ ഖെഡാവാലയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യ പ്രവര്‍ത്തകരും മറ്റു എം.എല്‍.എമാരും പങ്കെടുത്ത ഒരു വാര്‍ത്താസമ്മേളനത്തിലും ഇമ്രാന്‍ ഖഡേവാല പങ്കെടുത്തിരുന്നു. കുറച്ചു നാളുകളായി ഖഡേവാലയ്ക്ക് പനി അനുഭവപ്പെടുന്നുണ്ടായിരുന്നു. സാമ്പിളുകള്‍ പരിശോധിക്കാന്‍ അയച്ചിട്ടും എം.എല്‍.എ പുറത്തിറങ്ങി നടക്കുകയായിരുന്നുവന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം.എല്‍.എയെ ഗാന്ധി നഗറിലെ എസ്.വി.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ക്വാറന്റൈനില്‍ കഴിയേണ്ടിയിരുന്ന സമയത്ത് ഖഡേവാല ആരോടൊക്കെ ഇടപഴകിയിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.
ഗുജറാത്തില്‍ ഇതുവരെ 617 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ 55 പേര്‍ക്ക് രോഗം ഭേദമാവുകയും 26 പേര്‍ മരിക്കുകയും ചെയ്തു.
WATCH THIS VIDEO: