| Friday, 22nd December 2017, 6:24 pm

ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാനി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയായി വിജയ് രുപാനി തന്നെ തുടരുമെന്ന് എം.എല്‍.എ മാരുടെ യോഗത്തില്‍ തീരുമാനമായി. നിതിന്‍ പട്ടേല്‍ ആണ് ഉപമുഖ്യമന്ത്രി.

ഗാന്ധിനഗറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതേപ്പറ്റിയുള്ള അന്തിമതീരുമാനത്തിലെത്തിയത്. നേരത്തേ വിജയ് രുപാനിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല.

ഇത്തവണത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ശക്തമായി പ്രചരണ രംഗത്തുണ്ടായിരുന്നത് ബി.ജെ.പി വിജയത്തെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ ഇലക്ഷനില്‍ 115 സീറ്റ് ലഭിച്ച ബി.ജെ.പി ഇത്തവണ 99 സീറ്റിലേക്ക് താഴ്ന്നു.

ജിഗ്നേഷ് മേവാനിയും അല്‍പേഷ് താക്കൂറും ചേര്‍ന്നുള്ള ശക്തമായ പ്രതിപക്ഷമാണ് ഇത്തവണ ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പിയെ നേരിടാനൊരുങ്ങുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more