'ജീസസ് രക്ഷിക്കട്ടെ, ഞാന്‍ ജോസഫ് വിജയ് തന്നെ' മെര്‍സല്‍വിവാദത്തില്‍ ചുട്ടമറുപടിയുമായി വിജയ്‌
India
'ജീസസ് രക്ഷിക്കട്ടെ, ഞാന്‍ ജോസഫ് വിജയ് തന്നെ' മെര്‍സല്‍വിവാദത്തില്‍ ചുട്ടമറുപടിയുമായി വിജയ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2017, 5:28 pm

 

ചെന്നൈ: സിനിമാ-രാഷ്ട്രീയ മേഖലയില്‍ വന്‍ ചര്‍ച്ചക്ക് വഴി വെച്ച മെരസല്‍ വിവാദത്തില്‍ മറുപടിയുമായി വിജയ്. ചിത്രത്തെ വന്‍ വിജയമാക്കിയ ആരാധകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്ന് വിജയ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചിത്രത്തിലെ ഡയലോഗുകളുടെ പേരില്‍ മതവും ജാതിയും ചൂണ്ടിക്കാണിച്ച് വിമര്‍ശിച്ചവര്‍ക്കുള്ള പരോക്ഷ മറുപടിയും പത്രക്കുറിപ്പിലുണ്ട്.


Also Read: വാഷിങ്ടണിലെ വെള്ളക്കെട്ടിലൂടെ ശിവരാജ് സിങ്ങിനെ എടുത്തുകൊണ്ടുപോകുന്ന എഫ്.ബി.ഐ ഏജന്റുമാര്‍: യു.എസിനേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളെന്ന ചൗഹാന്റെ പ്രസ്താവനയെ ട്രോളി സൈബര്‍ ലോകം


“ദീപാവലി റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് ചില ഭാഗത്തു നിന്നു എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ നടികര്‍ സംഘവും നിര്‍മ്മാതാക്കളും മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആരാധകരും പൊതുജനങ്ങളും എനിക്കും മെരസലിനുമൊപ്പം നിലകൊണ്ടു.”

എതിര്‍പ്പുകളെ ഒറ്റപ്പെടുത്തി മെരസലിനെ പിന്തുണച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് വിജയ് പറഞ്ഞു. കത്തിനു മുകളില്‍ സി. ജോസഫ് വിജയ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് വിജയുടെ മറുപടി. കത്തിന് മുകളില്‍ ജീസസ് രക്ഷിക്കട്ടെ എന്നുമുണ്ട്.


Don”t Miss: ‘കാള്‍ മാക്‌സ് ഇന്ത്യയ്ക്കു വേണ്ടി എന്തു ചെയ്തു, മാക്‌സിയന്‍ ഫിലോസഫി എന്തിന് ഇവിടെ പഠിക്കുന്നു, സാതന്ത്ര്യസമരത്തെ ഒറ്റിയത് കമ്യൂണിസ്റ്റുകാര്‍’; ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിച്ചിരി വിരിയിച്ച് ജെ.ആര്‍ പത്മകുമാര്‍


നേരത്തെ സിനിമയില്‍ ബി.ജെ.പി സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാരത്തിന്റെ വിമര്‍ശനം. വിജയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നുമായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.

അതേസമയം തന്റെ കത്തിനു മുകളില്‍ ജീസസ് രക്ഷിക്കട്ടെ എന്നും സി. ജോസഫ് വിജയ് എന്ന പൂര്‍ണ്ണരൂപം എഴുതിയതിലൂടെയും വിമര്‍ശിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം  ബോക്‌സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

വിജയുടെ കത്തിന്റെ പൂര്‍ണ്ണരൂപം:
ദീപാവലി ഉത്സവ സമയത്ത് പുറത്തിറങ്ങിയ മെര്‍സല്‍ ഇപ്പോള്‍ തിയറ്ററുകളില്‍ വിജയകരമായി ഓടുകയാണ്. ചിത്രത്തിന് നേരെ ചില എതിരഭിപ്രായങ്ങള്‍ വന്നിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള എന്റെ സുഹൃത്തുക്കള്‍, സഹനടന്മാര്‍, സംവിധായകര്‍, നടിഗര്‍ സംഘം, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, നേതാക്കന്മാര്‍, പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സുഹൃത്തുക്കള്‍, എന്റെ ആരാധകര്‍ (നന്‍പര്‍), സാധാരണക്കാര്‍, എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് മെര്‍സലിന്റെ മുഴുവന്‍ ടീമിനും വേണ്ട സഹായം നല്‍കി.

മെര്‍സല്‍ വിജയമാക്കി മാറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, എല്ലാ പ്രതിസന്ധികളിലും നല്‍കിയ പിന്തുണയ്ക്കും നന്ദി.

നന്ദി,
നിങ്ങളുടെ വിജയ്