national news
ഷൂട്ടിംഗിനിടെ സഹതാരത്തെ പീഡിപ്പിച്ച ബോളിവുഡ് നടനെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 03, 06:45 pm
Wednesday, 4th November 2020, 12:15 am

മുംബൈ: സഹതാരത്തെ പീഡിപ്പിച്ചെന്നാരോപിച്ച് ബോളിവുഡ് നടന്‍ വിജയ് റാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷേര്‍ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. നടിയുടെ പരാതിയിലാണ് കേസെടുത്ത് വിജയ് റാസിനെ അറസ്റ്റ് ചെയ്തത്.

ഗോണ്ടിയയിലെ രണ്ട് വ്യത്യസ്ത ഹോട്ടലുകളില്‍ താമസിക്കുന്ന ഷൂട്ടിങ് സംഘം എല്ലാ ദിവസവും ഗോണ്ടിയയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബാല്‍ഘട്ടിലെ വനമേഖലയില്‍ ഷൂട്ടിങ്ങിനായി പോകാറുണ്ട്.

വിജയ് റാസ് താമസിക്കുന്ന ഹോട്ടലിലായിരുന്നു 30 കാരിയായ സഹതാരവും താമസിച്ചിരുന്നത്. ഇവിടെ വെച്ച് ഇയാള്‍ നടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹിക്കാനാവാത്ത അവസ്ഥയെത്തിയപ്പോഴാണ് നടനെതിരെ ഇവര്‍ പരാതി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 (എ,ഡി) വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Vijay Raaz arrested for allegedly molesting crew member