അന്തരിച്ച കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ് കുമാറിന്റെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ വിജയ്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയയിലുള്ള പുനീതിന്റെ സമാധിയിലാണ് വിജയ് എത്തിയത്.
പതിനായിരക്കണത്തിന് ആരാധകരാണ് ദിവസേന പുനീതിന്റെ സമാധി സ്ഥലം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 നാണ് സിനിമാലോകത്തെ ഞെട്ടിച്ച് പുനീതിന്റെ വിയോഗമുണ്ടായത്. ജിമ്മില്‍ വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.
പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കര്‍ണാടക സര്‍ക്കാര്‍ ‘കര്‍ണാടക രത്ന’ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. മരണത്തിന് ശേഷം താരത്തിന്റെ ഇരുകണ്ണുകളും ദാനം ചെയ്തിരുന്നു.
மறைந்த கன்னட நடிகர் புனித் ராஜ்குமாரின் நினைவிடத்திற்கு சென்று நடிகர் #விஜய் மரியாதை.#Vijay #ThalapathyVijay pic.twitter.com/wPmVYGQ7mF
— Abinesh Arjunan (@The_Abinesh) February 26, 2022
മരണത്തിനു മുന്‍പായി പുനീത് അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച് 17 ന് റിലീസിനൊരുങ്ങുകയാണ്. ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം വിടപറഞ്ഞത്.
ഫെബ്രുവരി 17ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കി ചെയ്ത മാസ് ചിത്രമാണ്. ചേതന്‍ കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കിഷോര്‍ പതിക്കോടയാണ്.
നടനും സഹോദരനുമായ ശിവരാജ് കുമാറാണ് പുനീതിന് ശബ്ദം നല്‍കിയത്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ‘ജെയിംസ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
പുനീതിനോടുള്ള ബഹുമാന സൂചകമായി ജെയിംസിന്റെ റിലീസ് നടക്കുന്ന ഒരാഴ്ച മറ്റു കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് കന്നഡ സിനിമാപ്രവര്‍ത്തകര്‍ അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അനു പ്രഭാകര്‍, ശ്രീകാന്ത്, ആര്‍. ശരത്കുമാര്‍, തിലക് ശേഖര്‍, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Vijay pays homage at Puneet’s memorial