Film News
നാട്ടിന്‍പുറത്തിന്റെ നന്മയോ?; വാരിസ് ഫസ്റ്റ് ലുക്കിന് പിന്നാലെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 22, 07:21 am
Wednesday, 22nd June 2022, 12:51 pm

ദളപതി വിജയ്‌യുടെ 48ാം പിറന്നാളാണ് ഇന്ന്. താരത്തിന്റെ പിറന്നാള്‍ തലേന്ന് പുതിയ ചിത്രമായ വാരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് ലുക്കിന്റെ ചൂടാറും മുമ്പേ വിജയ്‌യുടെ പിറന്നാള്‍ ദിവസം സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് വരിസുവിന്റെ അണിയറ പ്രവര്‍ത്തകര്‍.

കുട്ടികളോടൊപ്പം പലചരക്ക് വണ്ടി എന്ന് തോന്നിക്കുന്ന വാഹനത്തിന്റെ മുകളില്‍ കിടക്കുന്ന വിജയ്‌യാണ് പോസ്റ്ററിലുള്ളത്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയാണ് വിജയ്യുടെ 66ാം ചിത്രത്തില്‍ നായിക.

ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ബീസ്റ്റാണ് വിജയ്‌യുടെ ഏറ്റവും അവസാനമായി പുറത്ത് വന്ന ചിത്രം. സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. പൂജ ഹെഗ്‌ഡേ നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

വിക്രത്തിന്റെ മെഗാ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രവും വിജയ്യുടേതാണ്. മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 67.

Content Highlight: vijay movie varisu second look poster