Entertainment news
അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ മാത്രം 125 കോടി; കൊവിഡ് കാലത്തും മെഗാ ഹിറ്റിലേക്ക് കുതിച്ച് വിജയ്‌യുടെ മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 18, 01:38 pm
Monday, 18th January 2021, 7:08 pm

ചെന്നൈ: കെവിഡ് കാലത്തും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നോട്ട് കുതിക്കുകയാണ് വിജയ് നായകനായ മാസ്റ്റര്‍ സിനിമ. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം കൊണ്ട് 125 കോടി രൂപയോളമാണ് സിനിമി ഇതിനോടകം കളക്റ്റ് ചെയ്തിരിക്കുന്നത്.

തമിഴ്നാട് 81 കോടി, ആന്ധ്ര, തെലുങ്കാന 20 കോടി, കര്‍ണാടക 14 കോടി, കേരള 7.5 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ ധഹിന്ദി ഡബ്ബിങ് അടക്കംപ 2.5 കോടി എന്നിങ്ങനെയാണ് സിനിമ റിലീസ് ചെയ്ത ജനുവരി 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ കളക്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ കളക്ഷന്‍ റെക്കോര്‍ഡ് മാസ്റ്റര്‍ സൃഷ്ടിച്ചിരുന്നു. തമിഴ്നാട്ടില്‍ മാത്രം ആദ്യദിനം 26 കോടിരൂപയാണ് ചിത്രം നേടിയത്.

ആദ്യ ദിനം ഇന്ത്യയൊട്ടാകെ ചിത്രം വാരിക്കൂട്ടിയത് 42.50 കോടി രൂപയാണ്. കേരളത്തിലെ ആദ്യ ദിന കലക്ഷന്‍ 2.2 കോടിയാണ്. ആന്ധ്രപ്രദേശ്/നിസാം – 9 കോടി, കര്‍ണാടക – 4.5 കോടി, കേരള 2.2 കോടി, നോര്‍ത്ത് ഇന്ത്യ-0.8 കോടി എന്നിങ്ങനെയാണ് കളക്ഷന്‍.

ഇതില്‍ മാസ്റ്ററിന്റെ ഹിന്ദി പതിപ്പ് ജനുവരി 14 നാണ് റിലീസ് ചെയ്യുന്നത്. ‘മാസ്റ്ററി’ന്റെ കേരളത്തിലെ വിതരണാവകാശം ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vijay Movie Master break Collection records