ഒമ്പതാമത്തെ ശ്രമത്തില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് അടിസ്ഥാന വിലയുടെ മൂന്നിലൊന്നു വിലയ്ക്ക് വിറ്റു
മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഹെഡ് ക്വാട്ടേഴ്സായി പ്രവര്‍ത്തിച്ചിരുന്ന മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് വിറ്റു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റണ്‍ റിയാല്‍ട്ടേഴ്സാണ് 52.25 കോടിരൂപയ്ക്ക് കെട്ടിടം വാങ്ങിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(ഡി.ആര്‍.ടി)ആണ് വില്‍പന നടത്തിയത്.
50 കോടി മൂല്യം നിശ്ചയിച്ച്, 2016 മാര്‍ച്ച് മുതലാണ് കെട്ടിടം വില്‍ക്കാനുള്ള ശ്രമം തുടങ്ങിയത്. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 135 കോടിയുടെ മൂന്നിലൊന്നു വിലയ്ക്കാണ് ഇപ്പോള്‍ വില്‍പന നടന്നിരിക്കുന്നത്.
ഈ വില്‍പനയില്‍ നിന്ന് കിട്ടുന്ന പണം മല്യക്ക് വായ്പ നല്‍കിയ ബാങ്കുകള്‍ക്കാണ് ലഭിക്കുക. മല്യയുടെ മറ്റ് ഓഹരികള്‍ വിറ്റ് ഇതിനകം 7250 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചിരുന്നു.
എസ്.ബി.ഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കാനുള്ളത്. 2019ല്‍ മല്യയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ മല്യ ഇംഗ്ലണ്ടിലാണ് ഉള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Vijay Mallya’s Kingfisher House sold for ₹52.25 crore in ninth attempt