| Tuesday, 18th April 2017, 4:28 pm

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍; നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലായി. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ഒമ്പതിനായിരം കോടിയിലേറെ രൂപ വായ്പയെടുത്ത് ബാങ്കുകളെ കബളിപ്പിച്ച കേസിലാണ് മല്യ ലണ്ടനില്‍ പിടിയിലായത്. സ്‌കോട്ലാന്‍ഡ് യാര്‍ഡ് പൊലീസാണ് മല്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


Also read വോട്ടിങ് മെഷീന്‍ അട്ടിമറിക്കാമെന്ന് കാണിച്ചു തന്നെ ആ ടെക്കി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇപ്പോഴും പറയുന്നു ; ആരേയും വെല്ലുവിളിക്കേണ്ട നിങ്ങള്‍ തോറ്റുപോകും 


വെസ്റ്റ് മിന്‍സ്റ്റര്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കുന്ന മല്യയെ അതിനു ശേഷമാകും ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലെത്തുക. മല്യയെ കൈമാറുമെന്ന കാര്യത്തില്‍ നേരത്തെ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ ഉറപ്പ് ലഭിച്ചിരുന്നു.

മതിയായ രേഖകളോടെ രാജ്യത്തെത്തിയ മല്യയെ കൈമാറില്ലെന്ന നിലപാടിലായിരുന്നു ബ്രിട്ടന്‍ ആദ്യം. നിയമപ്രകാരം രാജ്യത്തുള്ളയാളെ കൈമാറുന്നതും ഇരു രാജ്യങ്ങളിലെ ശിക്ഷാ രീതികളും തമ്മിലുള്ള വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഇത്.

ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ മല്യയുടെ സ്ഥാപനങ്ങള്‍ ജപ്തി ചെയ്തും മറ്റും നടപടി സ്വീകരിച്ച് വരികയായിരുന്നു. മല്യയെ കൈമാറുന്നത് സംബന്ധിച്ച എക്‌സ്റ്റ്രാഡിഷനുള്ള ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖാമൂലം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് അറസ്റ്റിലായതായുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കുന്നത്. ബാങ്കുകള്‍ നിയമ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതോടെയായിരുന്നു മല്യ രാജ്യം വിട്ടത്.

We use cookies to give you the best possible experience. Learn more